മുരളി മത്സരത്തിന് തയ്യാര്‍

ഇതിനിടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരന്‍ കെപിസിസി നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വടക്കാഞ്ചേരി അല്ലെങ്കില്‍ വട്ടിയൂര്‍ക്കാവാണു മുരളി പരിഗണിക്കുന്നത്. വടക്കാഞ്ചേരിക്കാണു പ്രഥമ പരിഗണന.
ഹൈക്കമാന്റ് ഈ ആവശ്യം കണക്കിലെടുക്കുകയാണെങ്കില്‍ വടക്കാഞ്ചേരിയാകും മുരളിയ്ക്ക് നല്‍കുക. മുന്‍പ് ഉപതിരഞ്ഞെടുപ്പില്‍ മുരളി ഇവിടെ പരാജയപ്പെട്ടിരുന്നുവെങ്കിലും അന്നത്തെ രാഷ്ട്രീയസാഹചര്യം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പാര്‍ട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടതെന്നും സീറ്റിന് വേണ്ടിയുള്ള വടംവലിയ്ക്ക് താനില്ലെന്നും മുരളി വളരെ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. മുരളിയുടെ മടങ്ങിവരവ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് വലിയ സഹായം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കോഴിക്കോട്ടും തൃശൂരിന്റെ ചിലഭാഗങ്ങളിലും മുരളിയ്ക്ക് ശക്തികേന്ദ്രങ്ങളുണ്ട്. മുരളിയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ കാലത്ത് ചിന്നിച്ചിതറിപ്പോയിരുന്ന വോട്ടുകള്‍ ഇപ്പോള്‍ വീണ്ടും തങ്ങള്‍ക്കു കൈവരുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
മുരളിയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ചിലരെയെങ്കിലും സ്ഥനാര്‍ത്ഥിപ്പട്ടികയിലേയ്ക്ക് പരിഗണിക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുസമിതി യോഗത്തില്‍ മുരളീധരന്‍ പങ്കെടുക്കും.












Click it and Unblock the Notifications