രഹസ്യം ചോര്‍ത്തുന്നവര്‍ ഉത്തമരല്ല: ഇപി ജയരാജന്‍
തൃശൂര്‍: പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പറയുന്നവര്‍ ഉത്തമരായ നേതാക്കളല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. തങ്ങളെ സമീപിക്കുന്നവര്‍ക്ക് പാര്‍ട്ടി രഹസ്യം ചോര്‍ത്തിക്കൊടുക്കുന്നവര്‍ കമ്യൂണിസ്റ്റ് ഗുണം നഷ്ടപ്പെട്ടവരാണെന്നും ജയരാജന്‍ പറഞ്ഞു.
സിപിഎം ജില്ലാകമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന വ്യക്തികളെക്കുറിച്ച് ആര്‍ക്കും ബഹുമാനം ഉണ്ടാകില്ല. ഇവര്‍ ഇത്രയേ ഉള്ളൂവെന്ന് കരുതി ജനം അവരെ ഗുണമില്ലാത്തവരെന്ന് വിധിയെഴുതും. പാര്‍ട്ടിയില്‍ വ്യക്തികള്‍ക്ക് വ്യക്തികളുടേതായ പ്രാധാന്യമേ ഉള്ളൂ. വ്യക്തികളുടെ ഗുണം പാര്‍ട്ടിക്ക് ഉപയോഗിക്കാം. പാര്‍ട്ടിയില്‍ക്കവിഞ്ഞ പ്രാധാന്യം അവര്‍ക്കില്ല.
വി.എസ് മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് സിപിഎമ്മും എല്‍ഡിഎഫും തീരുമാനിക്കുമെന്നായിരുന്നു മറുപടി. എല്‍ഡിഎഫിനെ എല്‍ഡിഎഫ് നയിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
ഇ.പി ജരാജന്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. ആ ചോദ്യം വീണ്ടും ചോദിച്ചാല്‍ ഉത്തരം പറയില്ലെന്നും അങ്ങനെ പറഞ്ഞാല്‍ ഉത്തമനായ സഖാവ് അല്ലാതായി മാറുമെന്നും മായിരുന്നു അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications