പിഡിപിയില്‍ നിന്നും രാജിവെക്കുകയാണെന്ന് സിറാജ്
കൊച്ചി: പൂന്തുറ സിറാജ് പിഡിപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും പൊതുപ്രവര്‍ത്തനം തുടരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സിറാജ് അറിയിച്ചു.
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിറാജിനെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നേരത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിറാജിനെതിരേയുള്ള നടപടി പിന്‍വലിച്ചതായി പാര്‍ട്ടി പ്രഖ്യാപിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് പിഡിപി വിടുന്നകാര്യം സിറാജ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications