സന്തോഷ് മാധവന് നിര്‍ബന്ധിത ഡിസ്ചാര്‍ജ്ജ്

തനിയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്ന സന്തോഷ് മാധവന്റെ ആവശ്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ബോര്‍ഡ് തള്ളിയതോടെയാണ് കള്ളി പൊളിഞ്ഞത്.
തനിക്ക് ഹൃദ്രോഗമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും കാണിച്ച് സന്തോഷ് മാധവന്‍ ജാമ്യക്കാലയളവ് നീട്ടാന്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഇയാള്‍ ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിന്റെ ഉപദേശം തേടിയത്,
കടുത്ത നെഞ്ച് വേദനയെന്നു പറഞ്ഞ് ഈ മാസം 8 നാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. ഈ മാസം 21ന് മുമ്പ് ബോര്‍ഡിന്റെ കണ്ടെത്തല്‍ ഹൈക്കോടതിയില്‍ ഹാജരാക്കും. സന്തോഷ് മാധവന്‍ ജാമ്യം ഈ മാസം 21 വരെ നീട്ടിയിട്ടുണ്ട്. കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications