മത്സരിക്കാനില്ലെന്ന് വിഎം സുധീരന്‍

യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ മത്സരരംഗത്ത് നിന്നും പിന്‍മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണലൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി തന്നെ നിര്‍ദ്ദേശിച്ച തൃശൂര്‍ ഡിസിസി പട്ടികയില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്നും സുധീരന്‍ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങള്‍ അംഗീകരിക്കുന്ന സ്ഥാനാര്‍ഥികളെ മാത്രമേ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ സുധീരന്‍ മത്സരരംഗത്തുണ്ടാകുമെന്നുള്ള രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ലക്ഷ്യം ആ്ഭ്യന്തരമന്ത്രി കസേരയാകുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതിനിടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനായി ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം സമാപിച്ചു. സ്ഥാനാര്‍ഥികളാകാനുള്ള മാനദണ്ഡം എഐസിസി തീരുമാനിക്കും.
സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് കോര്‍ കമ്മിറ്റി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവരെ ചുമതലപ്പെടുത്തി.












Click it and Unblock the Notifications