അമേരിക്ക ഒരു മണിക്കൂര്‍ മുന്നോട്ടേക്ക്

വസന്തകാലം ആരംഭിക്കുന്ന മാര്‍ച്ച് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് പകലിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ വര്‍ദ്ധിക്കുന്ന സമയമാറ്റം നിലവില്‍ വരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.59ല്‍ നിന്നും അമേരിക്കക്കാര്‍ നേരിട്ട് മൂന്ന് മണിയിലെത്തുമെന്ന് ചുരുക്കം.
ഈ നഷ്ടപ്പെടുന്ന ഒരു മണിക്കൂര്‍ അമേരിക്കക്കാര്‍ തിരിച്ചുപിടിയ്ക്കുന്നത് നവംബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്. ശിശിരകാലത്തിന് മുന്നോടിയായി അവര്‍ ക്ലോക്കുകള്‍ 1 മണിക്കൂര്‍ പിന്നോട്ടു തിരിച്ചുവെയ്ക്കും.
വസന്തകാലാരംഭത്തോടെ പകലിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ച് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും മറ്റുമായാണ് അമേരിക്ക ഡേലൈറ്റ് സേവിങ് സംവിധാനം നടപ്പാക്കിയത്.
അതേ സമയം സമയമാറ്റം അരിസോണ, വെര്‍ജിന്‍ ഐലന്റ്, ഹവായ്, പ്യുട്ടോറിക്ക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാധകമല്ല.












Click it and Unblock the Notifications