ജപ്പാന്‍ ആണവനിലയത്തില്‍ സ്ഫോടനം

ഭൂകമ്പവും സുനാമിയും തകര്‍ത്ത ജപ്പാന്‍ ആണവദുരന്തത്തിലേക്ക് കൂടി നീങ്ങുകയെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. ഫുകുഷിമയിലെ ആണവനിലയത്തില്‍ നിന്ന് പുക പുറത്തുവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയത്തില്‍ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടതായും നിരവധി ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജപ്പാനില്‍ ആണവ അടിയന്തരാവസ്ഥ
ടോക്കിയോ: ശക്തിയേറിയ സുനാമിയില്‍ രണ്ട് ആണവറിയാക്ടറുകള്‍ക്ക് തകരാറുകള്‍ പറ്റിയതിനെ തുടര്‍ന്ന് ജപ്പാന്‍ ആണവചോര്‍ച്ചയുടെ ആശങ്കയില്‍. സുനാമിയില്‍ ഫുകുഷിമയിലെ രണ്ട് ആണവ റിയാക്ടറുകള്‍ക്ക് തകറാറ് സംഭവിച്ചതിനാല്‍ ആണവവികിരണ ചോര്‍ച്ച ഉണ്ടാകുമോയെന്നാണ് ആശങ്ക.
എന്നാല്‍ സംഭവിച്ചത് നേരിയ തകരാറാണെന്നും ആശങ്കക്ക് ഇടയില്ലെന്നും പ്രധാനമന്ത്രി നോത്തോ കാന്‍ പറഞ്ഞു. എന്നാല്‍ ആണവപ്ലാന്റുകളില്‍ നേരിയ തോതില്‍ ആണവ ചോര്‍ച്ചയുണ്ടായ കാര്യം അദ്ദേഹം സ്ഥീരികരച്ചു. രാജ്യത്ത് ആണവ അടിയന്തരാവസ്ഥയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഫുകുഷിമയിലെ 1, 2 പ്ലാന്റുകളില്‍ കൂളിംഗ് സംവിധാനം തകരാറിലായതിനാല്‍ പ്ലാന്റിനുള്ള സമ്മര്‍ദ്ദം ഉയര്‍ന്നുവരികയാാണെന്നും അതിനാല്‍ പ്ലാന്റിലെ നീരാവി തുറന്നുവിടുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ എന്ന നിലയില്‍ റിയാക്ടറുകളുടെ സമീപത്തു നിന്നും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
അഞ്ച് ആണവ റിയാക്ടറുകളില്‍ ഒന്നിന്റെ ശീതികരണ സംവിധാനം താറുമാറായതിനെ തുടര്‍ന്ന് റിയാക്ടറുകളെ തണുപ്പിക്കാന്‍ അമേരിക്ക പ്രത്യേക ശീതികരണ ലായനി ജപ്പാനിലേക്കയച്ചിരുന്നു.
ജപ്പാനെ തീരങ്ങളെ തകര്‍ത്തെറിഞ്ഞ സുനാമി ദുരന്തത്തില്‍ 1300 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിച്ച വിവരം.ഇതിനിടെ സുനാമിത്തിരയില്‍ കാണാതായ ഒരു ജാപ്പനീസ് കപ്പല്‍ നാവിക സേന കണ്ടെത്തി. കപ്പലിലുണ്ടായിരുന്ന 100 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications