സുനാമിയില്‍ തീവണ്ടിയും കപ്പലും ഒലിച്ചുപോയി

ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷവും മരണവും നാശനഷ്ടവും സംബന്ധിച്ച് ഒരു ഊഹക്കണക്ക് പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ജപ്പാന്‍ സര്‍ക്കാര്‍. ഇപ്പോള്‍ ലഭിയ്ക്കുന്ന സൂചനകളനുസരിച്ച് മരണസംഖ്യ 2000 വരെ ആകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം ന്യൂസിലാന്റിനെ തകര്‍ത്ത ഭൂചലനത്തെക്കാള്‍ 8000 ഇരട്ടി ശക്തിയുള്ള ഭൂചലനമാണ് വെള്ളിയാഴ്ച ജപ്പാനിലുണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള സെന്‍ഡായ് നഗരത്തില്‍ എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനങ്ങളും കാറുകളും ഒഴുകിനീങ്ങുന്നത് കളിപ്പാട്ടങ്ങളെപ്പോലെയായിരുന്നു.
അതിനിടെ ചിലിയില്‍ ശനിയാഴ്ച രാവിലെയോടെ സുനാമിത്തിരമാലകള്‍ ആഞ്ഞടിക്കുമെന്ന റിപ്പോര്‍ട്ടുകളേത്തുടര്‍ന്നു ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖല, റഷ്യയുടെ പസഫിക് തീരം, ആസ്‌ത്രേലിയ, ഫിലിപ്പിന്‍സ്, തായ്‌വാന്‍, ഹവായ്, ഇന്തോനീഷ്യ എന്നിവിടങ്ങളിലും ശനിയാഴ്ച സുനാമി ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications