അശ്ലീല സിനിമ: അധ്യാപികയെ പുറത്താക്കി

സ്‌കൂളിലെ സയന്‍സ് അധ്യാപികയായിരുന്നു ടെറ മയേഴ്‌സിന്റെ ടെ നീലച്ചിത്രമാണ് പുറത്തുവന്നത്. അധ്യാപികയാകുന്നതും ഇരുപത് വര്‍ഷം മുമ്പ് പണമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ടെറ അശ്ലീല സിനിമയില്‍ നായികയായത്.
പിന്നീട് ഇതെല്ലാം മറച്ചുവെച്ച് അവര്‍ സ്‌കൂള്‍ അധ്യാപികയായി. എന്നാല്‍ അടുത്തിടെ സ്‌കൂളിലെ ഒരു വിദ്യാര്‍ഥി സ്വന്തം അധ്യാപികയുടെ നീലച്ചിത്രം കണ്ടതോടെയാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. സംഭവം പാട്ടായതോടെ സ്‌കൂളിലെ വിരുതന്മാര്‍ ടെറയുടെ പഴയ അശ്ലീല സിനിമകള്‍ കണ്ടെത്താനുള്ള ശ്രമം. തുടങ്ങി. ഇതോടെ നിവര്‍ത്തിയില്ലാതെ ടെറയോട് രാജിവെച്ച് പോകാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
2006ല്‍ മറ്റൊരു സ്‌കൂളില്‍നിന്നു ഇതേകാരണത്താല്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടുണ്ട് ഈ അധ്യാപിക. ടെര്‍കാ ഡേയ് എന്ന പേരിലായിരുന്നു ഇവര്‍ ഈ സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നത്. ഇവിടെ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടതോെട പിന്നീട് പേരുമാറ്റി അധ്യാപികയായി വീണ്ടും ജോലി നേടുകയായിരുന്നു. ഇവരുടെ പൂര്‍വകാലത്തെപ്പറ്റി അധികമൊന്നും പരിശോധിയ്ക്കാതെയാണ് സ്‌കൂള്‍ അധ്യാപികയായി നിയമിച്ചത്.
റിക്കി ആഡേഴ്‌സണ്‍ എന്ന പേരിലായിരുന്നു ഇവര്‍ നീലച്ചിത്രത്തില്‍ അഭിനയിച്ചത്. കൗമാരപ്രായത്തില്‍ പണം കണ്ടെത്താനായിരുന്നു നീലച്ചിത്രത്തില്‍ അഭിനയിച്ചതെന്നാണ് ടെറ പറയുന്നത്. നാല് മക്കളുള്ള ടെറ ഇപ്പോള്‍ എങ്ങനെ ജീവിയ്ക്കുമെന്ന് അറിയാതെ വലയുകയാണ്. പണ്ട് ചെയ്തത് അതിക്രമമാണെങ്കിലും ഇപ്പോള്‍ ആ കുറ്റത്തിന് ടെറയെ ശിക്ഷിയ്ക്കുന്നത് ക്രൂരമാണെന്ന് വാദിയ്ക്കുന്നവരും കുറവല്ല.












Click it and Unblock the Notifications