കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഗൗരിയമ്മ വഴങ്ങി;നാലുസീറ്റ് മതിയെന്ന്

  • By Lakshmi
Google Oneindia Malayalam News

KR Gowri
ആലപ്പുഴ: കോണ്‍ഗ്രസ് വച്ചുനീട്ടിയ നാലു സീറ്റുകൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറാണെന്ന് ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മ.

ഇതോടെ തിരഞ്ഞെടുപ്പിന് മുമ്പ് ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. കോണ്‍ഗ്രസ് നല്കാമെന്ന് പറഞ്ഞ തൃശൂര്‍ ജില്ലയിലെ കയ്‌പമംഗലം സീറ്റിനു പകരം തിരുവനന്തപുരമോ കൊടുങ്ങല്ലൂരോ വേണമെന്നാണ് ജെ എസ് എസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്.

അഞ്ചുമണിയ്ക്ക്‌ശേഷം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി ഗൗരിയമ്മ ചര്‍ച്ച നടത്തുന്നുണ്ട്. സീറ്റ് വിഭജനത്തില്‍ യുഡിഎഫ് വ്യക്തത കാണിക്കണമെന്ന് നിര്‍ണായക ജെഎസ്എസ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഗൗരിയമ്മ പറഞ്ഞു.

ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജെ എസ് എസ് പാര്‍ട്ടി സെന്റര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ഔപചാരിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ജെഎസ്എസിന് നാല് സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയരുന്നു. എന്നാല്‍ അഞ്ചില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു ഗൗരിയമ്മ.

അഞ്ചുസീറ്റില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറല്ലെന്ന്‌ പറഞ്ഞ ഗൗരിയമ്മയ്‌ക്ക്, നാലു സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ കഴിയില്ലെന്ന്‌ ‌ ചെന്നിത്തല അറിയിച്ചിരുന്നു. ഗൗരിയമ്മയ്‌ക്ക് വേണമെങ്കില്‍ ഇനി ഉചിതമായ നടപടിയെടുക്കാമെന്ന്‌ ചെന്നിത്തല നല്‍കിയ മുന്നറിയിപ്പിലൂടെ കോണ്‍ഗ്രസ്‌ ഇനി വിട്ടിവീഴ്‌ചയ്‌ക്ക് ഒരുക്കമല്ലെന്ന്‌ വ്യക്‌തമാക്കുകയായിരുന്നു

English summary
Seat sharing issues between JSS and Congress is solved now and JSS leader KR Gowriyamma accepted the the 4 seates proposed by the Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X