വിഎസ്: വെളിയം പറയും ചന്ദ്രചൂഡന് പറയില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ എന്തു ചോദിച്ചാലും താന്‍ മറുപടി പറയില്ലെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ .ചന്ദ്രചൂഡന്.
ഇടതു മുന്നണിയെ വി.എസ്. നയിക്കുമോയെന്ന ചോദ്യത്തിനു ഞാന്‍ മറുപടി പറയില്ല. വി.എസ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണു തീരുമാനിക്കേണ്ടത്. വി.എസ് മുന്നണിയെ നയിക്കുന്നതു നല്ലതാണെന്നു വെളിയത്തിനു പറയാം. എനിയ്ക്കത് പറ്റില്ല- അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണിക്കു ദോഷം ചെയ്യുന്നതൊന്നും ഞാന്‍ പറയില്ല.പാര്‍ട്ടിക്കു ഗുണം ചെയ്യുന്നതേ പറയൂ. ചോദിച്ച സീറ്റ് ലഭിക്കാത്തതില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ട്. ആര്എസ്പിയില് പിളര്‍പ്പ് ഉണ്ടായപ്പോഴാണു സീറ്റ് നഷ്ടപ്പെട്ടുതുടങ്ങിയത്. അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. പോയവരെല്ലാം തിരികെ വന്നുവെന്നു സംസ്ഥാന സെക്രട്ടറി പറഞ്ഞു. പക്ഷേ അതു മറ്റുള്ളവര്‍ക്കു കൂടി തോന്നേണ്ടേ. തങ്ങളുടെ പാര്‍ട്ടിയിലെ അടി അത്ര എളുപ്പം തീരില്ല. അതു തുടരും- അദ്ദേഹം പറഞ്ഞു.
ഗൗരിയമ്മ സിപിഎമ്മില്‍ വന്നാല്‍ ഗുണം ഉണ്ടാകുമോയെന്നു വന്നാലേ പറയാനാവൂ. കാലഹരണപ്പെട്ടെന്നു താന്‍ പറയുന്നില്ല. പക്ഷേ ഓരോന്നിനും അതിന്റേതായ കാലമുണ്ട്. ഇപ്പോള്‍ അവര്‍ ചെയ്യുന്ന പ്രവൃത്തി അങ്ങനെയാണോ. പ്രായം തിരഞ്ഞെടുപ്പില്‍ മാത്രമല്ല മനുഷ്യജീവിതത്തിലും ഘടകമാണ്. നല്ല സമയത്ത് അവസാനിപ്പിക്കുന്നതാണു മാന്യമായ രാഷ്ട്രീയം. വൈകാതെ ഞനും രാഷ്ട്രീയം അവസാനിപ്പിക്കും.
തങ്ങള്‍ യുവത്വത്തിനു മുന്‍തൂക്കം നല്കാന് തയാറാണ്. പുതിയ ചെറുപ്പക്കാര്‍ക്കു വലിയ പാര്‍ട്ടിയില്‍ ചേരാനാണു താല്പര്യം. മോഹഭംഗം ഉള്ളവരാണു തങ്ങളുടെ പാര്‍ട്ടിയിലേക്കു വരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതു തരംതാഴ്ന്ന നേതൃത്വമാണ്. പാമൊലിന്‍ കേസ് മൂലം ഉമ്മന്‍ ചാണ്ടിക്കു മല്സരിക്കാനാകാതെവന്നാല് പകരക്കാരനാകാനാണു രമേശ് ചെന്നിത്തല മല്‍സരിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications