കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ്; പോരെന്ന് ഗൗരിയമ്മ

  • By Lakshmi
Google Oneindia Malayalam News

Gowriyamma In UDF meeting
തിരുവനന്തപുരം: ജെഎസ്എസും കോണ്‍ഗ്രസുമായുള്ള സീറ്റുതര്‍ക്കം രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റ് വേണമെന്ന പാര്‍ട്ടി നേതാവ് ഗൗരിയമ്മയുടെ ആവശ്യം അംഗീകരിക്കാന്‍ നിവൃത്തിയില്ലെന്ന് അറിയിച്ച കോണ്‍ഗ്രസ് നാലു സീറ്റ് നല്‍കാമെന്ന നിലപാടിലാണ്.

നാലു സീറ്റ് വാഗ്ദാനം ചെയ്തുവെന്നും ഇനി ജെഎസ്എസിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പരസ്യമായി പറഞ്ഞു. ഞായറാഴ്ചത്തെ നേതൃയോഗത്തിനു ശേഷം തീരുമാനമുണ്ടാകുമെന്നു ഗൗരിയമ്മയും വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.പി. തങ്കച്ചന്‍ എന്നിവരുമായിട്ടായിരുന്നു ഗൗരിയമ്മയും രാജന്‍ ബാബുവും ചര്‍ച്ച നടത്തിയത്. ചേര്‍ത്തല, കരുനാഗപ്പള്ളി, തിരുവനന്തപുരം, കൊടുങ്ങല്ലൂര്‍, അടൂര്‍ എന്നീ സീറ്റുകളാണ് ജെഎസ്എസ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഗൗരിയമ്മ കഴിഞ്ഞതവണ മത്സരിച്ച അരൂരിന് പകരം ചേര്‍ത്തലയും കെ.കെ.ഷാജു മത്സരിച്ച പന്തളത്തിനുപകരം മാവേലിക്കര, കരുനാഗപ്പള്ളി എന്നിവയും കൊടുങ്ങല്ലൂരിനുപകരം പുതുതായി രൂപംകൊണ്ട കയ്പമംഗലവും നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്.

നേരത്തെ മൂന്നു സീറ്റേ നല്‍കാന്‍ കഴിയൂവെന്ന നിലപാടില്‍ നിന്ന് നാലു സീറ്റ് നല്‍കാമെന്ന് നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് വന്നെങ്കിലും ജെഎസ്എസ് അഞ്ചില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന നിലപാടിലാണ്.

കോണ്‍ഗ്രസ് തീരുമാനം തീര്‍ത്തു പറഞ്ഞപ്പോള്‍ ഞായറാഴ്ചത്തെ യോഗത്തിനു ശേഷം തീരുമാനം അറിയിക്കാമെന്നു പറഞ്ഞാണ് ഗൗരിയമ്മ ചര്‍ച്ചയവസാനിപ്പിച്ച് ഇറങ്ങിയത്. തുടര്‍ന്ന് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് ഉത്ഘാടന ചടങ്ങില്‍ നിന്നും ഗൗരിയമ്മ വഴങ്ങിയില്ല. വേദിയിലിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. വേദിയില്‍ നിന്നും മാറിയാണ് അവര്‍ ഇരുന്നത്.

എ.കെ. ആന്റണി സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഉടനെ ഗൗരിയമ്മ യാത്ര പറഞ്ഞ് ഇറങ്ങുകയും ചെയ്തു. ഗൗരിയമ്മ ചടങ്ങിനിടെ ഇറങ്ങിപ്പോയത് കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അഞ്ച് സീറ്റ് നല്‍കില്ലെന്ന നിലപാടില്‍ നിന്നും കോണ്‍ഗ്രസ് മാറിയില്ലെങ്കില്‍ ഗൗരിയമ്മ മുന്നണിവിട്ടേയ്ക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ഗൗരിയമ്മയ്ക്ക് നൃപന്‍ ചക്രവര്‍ത്തിക്ക് നല്‍കിയതുപോലെയുള്ള ആദരം പാര്‍ട്ടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയ്ത ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. പക്ഷേ എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയയതിനാല്‍ ഗൗരിയമ്മ അവിടേക്ക് മാറിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നകാര്യം എന്താകുമെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. .

എന്നാല്‍ രാജന്‍ ബാബു, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫ് വിടാനാഗ്രഹിക്കുന്നില്ല. ഷാജുവാകട്ടെ മാവേലിക്കരയില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഗൗരിയമ്മ മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ മറുഭാഗക്കാര്‍ക്ക് പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടിവരും.

English summary
With the Congress- JSS bilateral talks failing to reach an agreement. The Congress has taken a tough stand in its bilateral discussion with the JSS refusing to concede its claim for five seats in the Assembly elections. The Congress leadership expressed its willingness to give four seats, as against the three it had earlier offered. But the JSS leader K.R. Gowri Amma stuck to her party’s demand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X