ഗൗരിയമ്മ നിലപാട് വ്യക്തമാക്കണം: ഐസക്

സീറ്റല്ല പ്രശ്‌നം. യുഡിഎഫിന്റെ വഞ്ചനാപരമായ നയങ്ങളെ പിന്‍താങ്ങുന്നുണ്ടോ എന്ന് ഗൗരിയമ്മ വ്യക്തമാക്കണ- തോമസ് ഐസക് പറഞ്ഞു.
സീറ്റു വിഭജനപ്രശ്‌നത്തില്‍ കോണ്‍ഗ്രസും ജെഎസ്എസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം ഞായറാഴ്ച ചേരുന്ന ജെഎസ്എസ് യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ഗൗരിയമ്മ യുഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ ദിവസം തോമസ് ഐസക് ഗൗരിയമ്മയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഗൗരിയമ്മയ്ക്ക് നൃപന്‍ ചക്രവര്‍ത്തിക്ക് നല്‍കിയതുപോലെ ഒരു ആദരം നല്‍കാന്‍ സിപിഎം തയ്യാറാണെന്നും ഐസക് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications