പൊലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
ദില്ലി: ദില്ലിയില്‍ പൊലീസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് മൂന്ന് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസെടുത്തു.
സിവില്‍ ലൈന്‍സിലെ കുദേഷിയ ബാഗ് പാര്‍ക്കില്‍ വച്ച് ഇരുപത്തിമുന്നുവയസ്സുള്ള ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിനെതിരെയാണ് പീഡനശ്രമം നടന്നത്.
സംഭവത്തില്‍ മൗണ്ടഡ് പോലീസില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിവില്‍ലൈന്‍സ് പൊലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ യുവതി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. യൂണിഫോമിലായിരുന്നില്ല. ഈ സമയം പോലീസുകാരിലൊരാള്‍ തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് വനിതാ പോലീസുകാരി നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനെ എതിര്‍ത്തപ്പോള്‍ മറ്റു രണ്ടു പോലീസുകാര്‍കൂടി അടുത്തുവന്ന് തന്നെ പിടിച്ചുവെക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എന്നാല്‍, താന്‍ ഒച്ചവെച്ചതിനെ ത്തുടര്‍ന്ന് ഇവര്‍ ഓടിപ്പോയതായും ഇവര്‍ പരാതിയില്‍ പറഞ്ഞു.
പരാതി നല്‍കിയ യുവതി ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശിനിയാണ്. ദില്ലിയില്‍ ശാഹ്ദ്രയിലെ ഷാലിമാര്‍ പാര്‍ക്ക് ഭോലാനാഥ് നഗര്‍ മഹാബീര്‍ ബ്ലോക്കിലാണ് അവിവാഹിതയായ യുവതി താമസിക്കുന്നത്.












Click it and Unblock the Notifications