വീട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് കെഎം മാണി

നാലു സീറ്റ് മതിയെന്ന് പറഞ്ഞ് തര്‍ക്കം അവസാനിപ്പിക്കാന്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മ തയ്യാറായതിന് പിന്നാലെ ഇപ്പോള്‍ 22 സീറ്റെന്ന ആവശ്യത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും മാറുകയാണ്.
സീറ്റ് വിഭജനത്തില്‍ ഇരുപക്ഷത്തും ചില നീക്കുപോക്കുകള്‍ ആവശ്യമാണെന്ന് കെ.എം. മാണി പറഞ്ഞതോടെ ഇക്കാര്യത്തില്‍ കടുത്ത നിലപാടില്‍ നിന്ന് മ പിന്‍മാറുന്നുവെന്ന് വ്യക്തമായി.
22 സീറ്റ് വേണ്ടത് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അവകാശമാണെന്നും തീയില്‍ കുരുത്ത പാര്‍ട്ടിയാണിതെന്നും കഴിഞ്ഞദിവസം മാണി ഇടുക്കിയില്‍ പ്രഖ്യാപിച്ചിരുന്നു.
പിജെ ജോസഫും കൂട്ടരും പാര്‍ട്ടിയിലേയ്ക്ക് വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാണി 22സീറ്റ് എന്ന നിലപാടെടുത്തത്. മാണി കൂടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ യുഡിഎഫിന് കീറാമുട്ടിയായിരുന്ന സീറ്റ് വിഭജനം ഇനി വേഗത്തില്‍ നടന്നേയ്ക്കും.












Click it and Unblock the Notifications