Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈബിയ്ക്ക് പാരയായി ഡൊമിനിക് പ്രസന്റേഷന്‍

കൊച്ചി: എറണാകുളം സീറ്റ് തനിക്ക് കിട്ടണമെന്ന ആവശ്യവുമായി സിറ്റിങ് എംഎല്‍എ ഡോമിനിക് പ്രസന്റേഷന്‍ രംഗത്ത്. ഇതോടെ എന്‍എസ് യു നേതാവ് ഹൈബി ഈഡന്റ് തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ അനിശ്ചിതത്വത്തിലായി.

ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എറണാകുളം സീറ്റില്‍ താന്‍ തന്നെ മത്സരിക്കുമെന്ന സന്ദേശം കോണ്‍ഗ്രസിനും ഹൈബിക്കും ഡൊമിനിക് നല്കിയത്.

ഹൈബിയെയും എറണാകുളം സീറ്റിലേക്ക് പരിഗണിക്കുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എറണാകുളത്ത് ഇപ്പോള്‍ ഒരു സിറ്റിംഗ് എം എല്‍ എ ഉണ്ടല്ലോ? ഹൈബിക്ക് വേണമെങ്കില്‍ കൊച്ചിയോ വൈപ്പിനോ നോക്കാവുന്നതാണ് എന്നായിരുന്നു ഡോമിനികിന്റെ മറുപടി.

ഹൈബി പുതുമുഖമായതിനാല്‍ മറ്റേതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാവുന്നതേയുള്ളൂവെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ ഡിസിസി, കെപിസിസിക്ക് സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ ഹൈബി ഈഡനും ഡൊമിനിക് പ്രസന്റേഷനും ഇടം പിടിച്ചിരുന്നു.

എറണാകുളം എം എല്‍ എ ആയിരുന്ന കെ വി തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക് പോയതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഡൊമിനിക് പ്രസന്റേഷന്‍ എറണാകുളത്ത് നിന്ന് മത്സരിച്ചതും ജയിച്ചതും.

അതിനാല്‍ തന്നെ മണ്ഡലത്തില്‍ കുറച്ചുകാലം മാത്രമാണ് തനിക്ക് ജനപ്രതിനിധിയായിരിക്കാന്‍ കഴിഞ്ഞതെന്നും ഡൊമിനിക് വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് എറണാകുളം മണ്ഡലത്തിലേക്ക് ഹൈബി ഈഡനെ പരിഗണിച്ചിരുന്നെങ്കിലും കെ വി തോമസ് രംഗപ്രവേശം ചെയ്തതോടെ ഹൈബിക്ക് അവസരം നഷ്ടമാകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ്, ഇത്തവണ നിയമസഭാ സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ഹൈബിയും ഇടംകണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+