ജപ്പാനെ തുടര്‍ചലനങ്ങള്‍ പിടിച്ചുലയ്ക്കുന്നു

ഞായറാഴ്ച ജപ്പാന്റെ കിഴക്കന്‍ തീരത്ത് ടോക്കിയോയില്‍ നിന്നും 179 കിലോമീറ്റര്കിഴക്കാണ് റിച്ചര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായത്.
24.5 ആഴത്തില്‍ അനുഭവപ്പെട്ട തുടര്‍ ചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. വെള്ളിയാഴ്ച 8.9 തീവ്രതയിലുണ്ടായ വന്‍ ഭൂചലനത്തിനും സൂനാമിക്കും പിന്നാലെ നൂറ്റിഎഴുപതോളം തുടര്‍ചലനങ്ങളാണ് ജപ്പാനില്‍ അനുഭവപ്പെട്ടത്.
ഇതിനിടെ 'ഫുകുഷിമ' ആണവനിലയത്തിലെ ഒരു ആണവറിയാക്ടറിന്റെ ശീതീകരണസംവിധാനം കൂടി ഞായറാഴ്ച രാവിലെ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. ഇതോടുകൂടി പ്രവര്‍ത്തനരഹിതമായ ആണവറിയാക്ടറുകളുടെ എണ്ണം ആറ് ആയി.
ഫുകുഷിമ ആണവനിലയത്തില്‍ ശനിയാഴ്ചയുണ്ടായ വന്‍സ്ഫോടനം ഉയര്‍ത്തിയ ആശങ്ക തുടരുകയാണ്. സ്ഫോടനമുണ്ടായ ആണവറിയാക്ടറില്‍ നിന്ന് അണുവികിരണച്ചോര്‍ച്ച ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ദുരന്തഭീഷണിയെത്തുടര്‍ന്ന് രണ്ടര ലക്ഷത്തോളം പേരെ ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.
പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ശീതീകരണസംവിധാനങ്ങള്‍ തകരാറിലായ വേറെയും ആണവറിയാക്ടറുകള്‍ വികിരണഭീഷണി ഉയര്‍ത്തുന്നുണ്ട്. അണുവികിരണം കൂടിയ തോതിലുണ്ടായാല്‍ സുനാമിക്കു പിന്നാലെ മറ്റൊരു വന്‍ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ജപ്പാനെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തുകയാണ്.
-
പുതിയ വീടും കാറും സ്വന്തമാക്കും.. അതും ഏപ്രിലില്‍ തന്നെ! ഇതാണോ നിങ്ങളുടെ രാശി? -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ തുറക്കുന്നതും കാത്ത് യാത്രക്കാർ; എന്ന് തീരും ഈ ദുരിതം, ഏപ്രിലിൽ തുറക്കില്ലേ? -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
വിജയുടെ 615 കോടി ആസ്തിയൊക്കെ നിസാരം;5000 കോടി ആസ്തിയുള്ള മറ്റൊരു സ്ഥാനാർത്ഥി..ചില്ലറക്കാരിയല്ല -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്?












Click it and Unblock the Notifications