കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനെ തുടര്‍ചലനങ്ങള്‍ പിടിച്ചുലയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

japan Quake
ടോക്കിയോ: സുനാമിയ്ക്കും ആണവ നിലയത്തിലെ സ്‌ഫോടനത്തിനും പിന്നാലെ ജപ്പാനില്‍ തീവ്രയേറിയ തുടര്‍ ഭൂചലനങ്ങള്‍ വീണ്ടും ആശങ്കയുണ്ടാക്കുന്നു.

ഞായറാഴ്ച ജപ്പാന്റെ കിഴക്കന്‍ തീരത്ത് ടോക്കിയോയില്‍ നിന്നും 179 കിലോമീറ്റര്‍കിഴക്കാണ് റിച്ചര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനമുണ്ടായത്.

24.5 ആഴത്തില്‍ അനുഭവപ്പെട്ട തുടര്‍ ചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. വെള്ളിയാഴ്ച 8.9 തീവ്രതയിലുണ്ടായ വന്‍ ഭൂചലനത്തിനും സൂനാമിക്കും പിന്നാലെ നൂറ്റിഎഴുപതോളം തുടര്‍ചലനങ്ങളാണ് ജപ്പാനില്‍ അനുഭവപ്പെട്ടത്.

ഇതിനിടെ 'ഫുകുഷിമ' ആണവനിലയത്തിലെ ഒരു ആണവറിയാക്ടറിന്റെ ശീതീകരണസംവിധാനം കൂടി ഞായറാഴ്ച രാവിലെ തകരാറിലായതായും റിപ്പോര്‍ട്ടുണ്ട്. ഇതോടുകൂടി പ്രവര്‍ത്തനരഹിതമായ ആണവറിയാക്ടറുകളുടെ എണ്ണം ആറ് ആയി.

ഫുകുഷിമ ആണവനിലയത്തില്‍ ശനിയാഴ്ചയുണ്ടായ വന്‍സ്‌ഫോടനം ഉയര്‍ത്തിയ ആശങ്ക തുടരുകയാണ്. സ്‌ഫോടനമുണ്ടായ ആണവറിയാക്ടറില്‍ നിന്ന് അണുവികിരണച്ചോര്‍ച്ച ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിച്ചു. ദുരന്തഭീഷണിയെത്തുടര്‍ന്ന് രണ്ടര ലക്ഷത്തോളം പേരെ ഈ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

പ്രതിസന്ധി പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഭൂകമ്പത്തെത്തുടര്‍ന്ന് ശീതീകരണസംവിധാനങ്ങള്‍ തകരാറിലായ വേറെയും ആണവറിയാക്ടറുകള്‍ വികിരണഭീഷണി ഉയര്‍ത്തുന്നുണ്ട്. അണുവികിരണം കൂടിയ തോതിലുണ്ടായാല്‍ സുനാമിക്കു പിന്നാലെ മറ്റൊരു വന്‍ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ജപ്പാനെ കടുത്ത സമ്മര്‍ദത്തിലാഴ്ത്തുകയാണ്.

English summary
Japan has been shaken by a strong earthquake off its eastern coast, closer to Tokyo than the massive quake that hit Friday. The latest temblor swayed buildings in the capital. Meanwhile another nuclear reactor in Fukushima reportedly lost its coolant. Despite the country's immense effort to cease meltdown, the worst effect soon may occur, sources informed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X