കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനത്തില്‍ ജപ്പാന്‍ ദ്വീപിന് സ്ഥാനചലനം

  • By Lakshmi
Google Oneindia Malayalam News

japan Tsunami
ടോക്കിയോ: വെള്ളിയാഴ്ച ജപ്പാനിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഭൂമിയുടെ അച്ചുതണ്ടിന് വ്യതിയാനമുണ്ടാക്കുകയും ജപ്പാന്‍ ദീപിന് സ്ഥാനചലനം ഉണ്ടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

ഭൂഗോളം അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ നിന്നും നാലിഞ്ചോളം(10 സെന്റീമീറ്റര്‍) വ്യതിചലിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ജപ്പാന്‍ ദ്വീപിന് ഭൗമോപരിതലത്തില്‍ നിന്നും എട്ടടി സ്ഥാനമാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ചലനത്തിന്റെ ശക്തിയില്‍ ഭൂമിയുടെ ഉപരിതലപാളിക്ക് 400 കിലോമീറ്റര്‍ നീളത്തിലും 160 കിലോമീറ്റര്‍ വീതിയിലും പൊട്ടലുണ്ടായിട്ടുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുടെ ആന്തരികപാളികള്‍ (ടെക്‌ടോണിക് പ്ലേറ്റുകള്‍) 18 മീറ്ററോളം തെന്നി മാറി.

ഭൂമിയുടെ അഗ്‌നിവളയത്തിനുള്ളിലാണ് ജപ്പാന്റെ സ്ഥാനം. കടുത്ത ഭൂകമ്പ, അഗ്‌നിപര്‍വത സ്‌ഫോടന സാധ്യതകളാണ് സാങ്കല്‍പിക അഗ്‌നിവളയത്തിനുള്ളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇറ്റലിയിലെ ഭൗമപഠന, അഗ്‌നിപര്‍വതശാസ്ത്ര കേന്ദ്രമാണ് 8.9 പ്രഹരശേഷിയുണ്ടായിരുന്ന പ്രകമ്പനം ഭൂഗോളത്തിന്റെ അച്ചുതണ്ടില്‍ത്തന്നെ വ്യതിയാനമുണ്ടാക്കിയതായി കണ്ടെത്തിയത്. യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2004ല്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ആഞ്ഞടിച്ച ഭൂകമ്പത്തിന്റെയും സൂനാമിയുടെ അ്ത്രയും തന്നെ തീവ്രതയുള്ളതായിരുന്നു ജപ്പാനില്‍ വെള്ളിയാഴ്ച അനുഭവപ്പെട്ടത്.

ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സൂനാമിയില്‍ ഒരു ഡസനോളം രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം പേര്‍ മരിച്ചിരുന്നു. ജപ്പാന്‍ പ്രകൃതിദുരന്തങ്ങള്‍ക്കെതിരെ കനത്ത ജാഗ്രത പുലര്‍ത്തുന്ന രാജ്യമായതിനാലാണ് മരണസംഖ്യ കുറഞ്ഞത്. ഇവിടെ ഇപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെയുണ്ടാകുന്ന ശക്തിയേറിയ തുടര്‍ ചലനങ്ങള്‍ ദ്വീപ് രാഷ്ട്രമായ ജപ്പാനെ വീണ്ടും ആശങ്കയില്‍ ആഴ്ത്തുകയാണ്.

English summary
Japan's recent massive earthquake, one of the largest ever recorded, appears to have moved the island by about eight feet (2.4 meters), the US Geological Survey said Saturday.Friday's 8.9 magnitude quake unleashed a terrifying tsunami that engulfed towns and cities on Japan's northeastern coast, destroying everything in its path in what Prime Minister Naoto Kan said was an "unprecedented national disaster.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X