ബാബറി മസ്ജിദ് പ്രതിച്ഛായ മോശമാക്കി: അദ്വാനി

തന്റെ ബ്ലോഗിലൂടെയാണ് 1992ല്‍ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹം പുനര്‍വിചിന്തനം നടത്തുന്നത്. 1992 ഡിസംബര്‍ ആറിലെ സംഭവത്തിന് ശേഷം താന്‍ പത്രത്തിലെഴുതിയ ലേഖനത്തില്‍ ബാബറി മസ്ജിദ് തകര്‍ന്ന ദിവസം ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിനമാണെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും അദ്വാനി ബ്ലോഗിലെ ലേഖനത്തില്‍ ഓര്‍മ്മിപ്പിച്ചു.
സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഇക്കാര്യത്തില്‍ പശ്ചാത്തപിക്കുന്നതെന്തിനാണെന്നു ചോദിച്ച് എന്നെ വിമര്‍ശിക്കുന്നുണ്ട്. എനിക്ക് അത്ര പശ്ചാത്താപമില്ലെന്നും അയോധ്യാ മുന്നേറ്റത്തില്‍ പങ്കാളിയായതില്‍ അഭിമാനിക്കുന്നുണ്ടെന്നുമാണ് മറുപടി നല്‍കിയത്. എന്നാല്‍, ഈ സംഭവത്തോടെ ബിജെപിയുടെ വിശ്വാസ്യതയ്ക്ക് വന്‍തോതില്‍ കോട്ടം സംഭവിച്ചതില്‍ ഞാന്‍ വളരെ ദുഖിതനാണ-് അദ്വാനി പറയുന്നു.
നിയമലംഘനമില്ലാതെ ക്ഷേത്ര നിര്‍മാണത്തിനു വേണ്ടി സമാധാനപരമായ മാര്‍ച്ചു നടത്തുകയെന്ന പദ്ധതി യു.പി സര്‍ക്കാറിനു കീഴില്‍ ശ്രദ്ധയോടെ തയ്യാറാക്കിയത് പാളിപ്പോയതില്‍ അതിയായ ദുഃഖമുണ്ട്.
അയോധ്യാ മുന്നേറ്റത്തില്‍ പങ്കെടുത്ത സംഘടനകള്‍ക്ക് അണികളുടെ അക്ഷമ മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റി. എന്നാല്‍ അന്ന് സംഭവിച്ചതിന്റെ ഉത്തരവാദിത്വം അവര്‍ക്കല്ല. ഞാാന്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു- അദ്വാനി വ്യക്തമാക്കി.












Click it and Unblock the Notifications