കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മെറ്റില്ലാതെ യാത്ര; പിഴ 1000 രൂപയാവും

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനങ്ങളോടിക്കുന്നവര്‍ക്കുളള പിഴ 1,000 രൂപയായി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള ശുപാര്‍ശ വിദഗ്ധ സമിതി റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഇരുചക്ര വാഹനാപകടത്തില്‍ പരുക്കേറ്റവരില്‍ മൂന്നിലൊന്ന് പേര്‍ക്കും തലക്കാണ് പരുക്കേറ്റതെന്ന എഐഐഎംസ് ട്രോമ സെന്ററിന്റെ റിപ്പോര്‍ട്ടും വിദഗ്ധ സമിതി ശുപാര്‍ശയില്‍ ചേര്‍ത്തിട്ടുണ്ട് . പ്രതിദിനം 150 തോളം പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ചികിത്സക്കെത്തിയ അമ്പതിനായിരം പേരില്‍ മൂന്നിലൊന്നും തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഇതാണ് നിയമം കര്‍ക്കശമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്.

ഹെല്‍മെറ്റ് ധരിക്കുന്നത് സംബന്ധിച്ച് സ്ത്രീകളില്‍ ബോധവത്കരണം നടത്തുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രാഫിക് പ്രസിഡന്റ് രോഹിത് ബലുച അറിയിച്ചു. യാത്രക്കിടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും , സീറ്റ് ബല്‍റ്റ് ധരിക്കാത്തവര്‍ക്കും 1,000 രൂപ പിഴ ഈടാക്കാനുളള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിയ്ക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

English summary
Almost a month after an expert committee recommended stricter penalties for traffic rule violators, the road transport and highways ministry is proposing higher fines for such road users. It has proposed increasing the fine from Rs 500 to Rs 1,000 for not wearing helmet while driving a two-wheeler
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X