12കാരിയെ പീഡിപ്പിച്ചശേഷം തീയിട്ടു കൊന്നു
ഭണ്ഡാര: മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം തീകൊളുത്തി കൊന്നു. സംഭവത്തില്‍ കുറ്റക്കാരനെന്ന് കരുതുന്ന അങ്കുഷ് ഗജ്ഭി എന്ന ഇരുപത്തിയാറുകാരനെ പൊലീസ് അറസ്റ്റുചെയ്തു.
ഭണ്ടാരയിലെ ദുശാല ഗ്രാമത്തിലെ വയില്‍ വച്ചാണ് സ്വീറ്റി ഗജ്ഭി പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചശേം കൊലപ്പെടുത്തിയത്. ഇയാള്‍ കുട്ടിയെ പലഹാരം നല്‍കാമെന്ന് പറഞ്ഞ് സൈക്കിളില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു.
വീട്ടിലേയ്ക്കുള്ള വഴിയേ വയലിനടുത്ത് എത്തിയപ്പോള്‍ ഇയാള്‍ കുട്ടിയെ അവിടേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ വയലില്‍ കൂട്ടിയിട്ടിട്ടുണ്ടായിരുന്ന വൈക്കോല്‍ കൂട്ടത്തിലിട്ട് തീകൊളുത്തുകയുമായിരുന്നു.
വൈകുന്നേരമായിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. അപ്പോഴാണ് അങ്കുശിനൊപ്പം കുട്ടി സൈക്കിളില്‍ കയറി പോകുന്നത് കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരും മാതാപിതാക്കളും ചേര്‍ന്ന് അങ്കുശിനെ പിടികൂടി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇയാള്‍ കുട്ടി വയലില്‍ ഉണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചു. വയലില്‍ എത്തിയവര്‍ കണ്ടത് കുട്ടിയുടെ കരിഞ്ഞുകിടക്കുന്ന മൃതദേഹമാണ്. ഉടന്‍തന്നെ നാട്ടുകാരില്‍ ചിലര്‍ സംഭവം പൊലീസില്‍ അറിയിക്കുകയും സ്ഥലത്തെത്തിയ പൊലീസ് അങ്കുശിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.












Click it and Unblock the Notifications