തിവാരി: ഡിഎന്‍എ ടെസ്റ്റ് വേണമെന്ന് സുപ്രീം കോടതി

അതേസമയം തിവാരിയ്‌ക്കെതിരായ കേസില്‍ തീര്‍പ്പാകുന്നതു വരെ ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വിടരുതെന്നും ജസ്റ്റീസുമാരായ അഫ്താബ് ആലം, ആര്‍.എം.ലോധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു.
തിവാരിയുടെ മകനാണെന്ന അവകാശവാദവുമായി ഒരു യുവാവ് രംഗത്തെത്തിയ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധന അനിവാര്യമാണെന്നും കോടതി നിരക്ഷിച്ചു.
തിവാരി തന്റെ പിതാവാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന 31കാരനാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഈ വാദം തിവാരി നിഷേധിച്ചു. ഒടുവില്‍ പിതൃത്വ നിര്‍ണയത്തിനായി തിവാരി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതിനെതിരെ തിവാരി ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് തിവാരി സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications