Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാഫി വിളി യെഡിയൂരപ്പ പ്രതികരിക്കാനില്ല

Yeddyurappa
ബാംഗ്ലൂര്‍: തന്നെ ഗദ്ദാഫിയെന്നും കര്‍ണാടകത്തെ ലിബിയയെന്നും പറഞ്ഞ് ആക്ഷേപിച്ച ശിവസേന തലവന്‍ ബാല്‍ താക്കറെയ്ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കര്‍ണാടകത്തിലെ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ.

കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ നടന്ന ലോക കന്നഡസമ്മേളന് താക്കറെ എതിരായിരുന്നു. സമ്മേളനത്തിനെതിരെ ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് താക്കറെ യെഡിയൂരപ്പ ഗ്ദ്ദാഫിയ്ക്കും കര്‍ണാടകം ലിബിയയ്ക്കും തുല്യമാണെന്ന് പറഞ്ഞത്.

മഹാരാഷ്ട്രയും കര്‍ണാടകം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്ന ബെല്‍ഗാമില്‍ വച്ച് സമ്മേളനം നടത്തുന്നത് മറാത്തികളെ വെല്ലുവിളിക്കാനാണ് എന്നും താക്കറെ അഭിപ്രായപ്പെട്ടിരുന്നു.

ബല്‍ഗാമില്‍ മറാത്തി ഭാഷ സംസാരിക്കുന്നവരാണ് അധികവും എന്ന് അവകാശപ്പെട്ട താക്കറെ മറാത്തി സംസാരിക്കുന്നവരെ പൊലീസ് മര്‍ദ്ദിച്ചു എന്ന വാര്‍ത്ത ഉദ്ധരിച്ചാണ് യെഡിയൂരപ്പയ്ക്ക് എതിരെ തിരിഞ്ഞത്. കര്‍ണാടകയില്‍ ജനാധിപത്യമാണോ അതോ ഗദ്ദാഫിയുടെ ഭരണമാണോ നടക്കുന്നത് എന്നായിരുന്നു താക്കറെ തന്റെ എഡിറ്റോറിയലിലൂടെ ചോദിച്ചത്.

എന്നാല്‍ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാന്‍ താനില്ലെന്നും കന്നഡ സമ്മേളനത്തിന് സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും നല്ല പിന്തുണ ലഭിച്ചു എന്നും സമ്മേളനം വന്‍ വിജയമായിരുന്നു എന്നുമാണ് യെഡിയൂരപ്പ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+