വധുവും കാമുകനും ചരടുവലിച്ചു കെട്ട് മുടങ്ങി
പാലക്കാട്: വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹ കലക്കാന്‍ വധുവും കാമുകനും ചേര്‍ന്ന് നടത്തിയ നാടകീയ സംഭവം പൊളിഞ്ഞു. പാലക്കാട്ടെ മങ്കരയിലെ തേനൂരിലെ ഒരു വിവാഹമണ്ഡപത്തിലാണ് ഞായറാഴ്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
നിശ്ചയിച്ച വിവാഹം മുടങ്ങുകയും വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. താലികെട്ടിന് മിനിറ്റുകള്‍ മാത്രം ബാക്കിനല്‍ക്കേ വധു വിവാഹമണ്ഡപത്തില്‍ കുഴഞ്ഞു വീണതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്.
വധുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക കൊണ്ടപോയി. ആശുപത്രിയിലെത്തുന്നതിന് മുമ്പേ താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും വിവാഹത്തിന് സമ്മതമല്ലെന്നും വധു അറിയിച്ചു. എന്നാല്‍ ആശുപത്രിയിലെ പരിശോധനയില്‍ യുവതിയ്ക്ക് കുഴപ്പമൊന്നുമില്ലെന്നും വിഷം അകത്തുചെന്നിട്ടില്ലെന്നും തെളിഞ്ഞു.
ഇതിന് പിന്നാലെ സംഭവം ആസൂത്രണം ചെയ്ത അയല്‍ക്കാരന്‍ കൂടിയായ കാമുകന്‍ രംഗത്തെത്തിയതോടെ പ്രശ്‌നം വഷളായി. യുവതിയോട് ഇക്കാര്യങ്ങള്‍ അഭിനയിക്കാന്‍ പറഞ്ഞത് താനാണെന്ന് കാമുകന്‍ കുറ്റസമ്മതം നടത്തി.
ഇതോടെ ബന്ധുക്കളും പൊലീസും എന്നാല്‍ ഇവര്‍ തമ്മിലുള്ള വിവാഹം നടക്കട്ടെയെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ കാമുകന്റെ വീട്ടുകാരും വധുവിന്റെ വീ്ട്ടുകാരും ഇതിനെ എതിര്‍ത്തു. രണ്ടുപേരെയും തിരികെ വീട്ടില്‍ കയറ്റില്ലെന്ന് ഇരുകൂട്ടരും ശഠിച്ചു. ഇതോടെ പ്രശ്‌നത്തില്‍ ഇടപെട്ട ബന്ധുക്കളും പൊലീസും ത്രിശങ്കുവിലായി.
ഇതിനിടെ വരന്റെ വീട്ടുകാര്‍ പെണ്‍വീട്ടുകാര്‍ക്കെതിരെ നഷ്ടപരിഹാരമാവശ്യപ്പെട്ട് പരാതിനല്‍കി. ഗള്‍ഫില്‍ ജോലിചെയ്യുന്ന യുവാവ് വിവാഹത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയതാണ്. എന്നാല്‍ വധു അയല്‍ക്കാരനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ ഈ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍മാറി. ഒരുവര്‍ഷം മുമ്പേ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണിത്.
വീട്ടുകാര്‍ സ്വീകരിക്കില്ലെന്ന് ഉറപ്പായതോടെ താന്‍ ആശുപത്രിയില്‍ത്തന്നെ നില്‍ക്കകുയാണെന്ന് വധു വ്യക്തമാക്കി. കാമുകന്‍ മങ്കര പൊലീസിന്റെ കസ്റ്റഡിയിലുമായിരുന്നു. എന്തായാലും വിവാഹം കലക്കാനും പ്രണയം പൂവണിയിക്കാനും കാമുകനും കാമുകിയും ചേര്‍ന്നു നടത്തിയ നാടകം വിജയിച്ചുവെങ്കിലും. വീട്ടുകാര്‍ കയ്യൊഴിഞ്ഞതോടെ ജീവിതം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.












Click it and Unblock the Notifications