കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിന്റെ മഹത്വത്തെ അംഗീകരിക്കുന്നു: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
പാലക്കാട്: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് അദ്ദേഹത്തെ നിന്ദിച്ചുകൊണ്ടല്ലെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. വിഎസിന്റെ മഹത്വത്തെ അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഎസ് ഇങ്ങനെയൊരു ത്യാഗം ചെയ്താല്‍ മുഴുവന്‍ രാ്ഷ്ട്രീയക്കാര്‍ക്കും മാതൃകയാകാന്‍ അദ്ദേഹത്തിന് കഴിയും. മുഖ്യമന്ത്രി സ്ഥാനം ഭൗതിക സുഖം നല്‍കുന്ന പദവിയാണ്. ആ പദവി ഉപേക്ഷിക്കുകയെന്നത് ത്യാഗം തന്നെയാണ്. വിഎസിനോട് ഇത് പറഞ്ഞില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ഇത് പറയാനാവില്ല- അഴീക്കോട് പറഞ്ഞു.

ജയപ്രകാശ് പെരിങ്ങോട്ടുകുറിശ്ശി എഡിറ്റ് ചെയ്ത അരങ്ങുകളിലൂടെ അഴീക്കോട് എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ മൂല്യച്യുതി ഏറ്റവും കൂടുതല്‍ ഗ്രസിച്ചിരിക്കുന്നത് കോണ്‍ഗ്രസിനെയാണ്. മഹാത്മാഗാന്ധിയില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവില്‍ നിന്നും കോണ്‍ഗ്രസുകാര്‍ അകലുമ്പോള്‍ ഈ നേതാക്കളുടെ ആശയങ്ങളോട് താല്പര്യം കാണിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അഭിമാന സ്തംഭമായിട്ടാണ് നെഹ്‌റു അവതരിപ്പിച്ചത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് മന്ത്രിസഭ ഇവ വിറ്റ് തുലയ്ക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാക്കാരുമായുള്ള പ്രശ്‌നത്തില്‍ തനിക്ക് സാഹിത്യകാരന്മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഴീക്കോട് സ്വന്തമായി രക്ഷപ്പെട്ടോളും എന്ന ചിന്താഗതി കൊണ്ടായിരിക്കാം അവര്‍ പിന്തുണയ്ക്കാതിരുന്നത്. ഈ പ്രശ്‌നത്തില്‍ തന്നെ ഏറ്റവും സഹായിച്ചത് ജസ്റ്റിസ് കെ. ടി. തോമസാണ്.

രാമന്റെ കൊള്ളരുതായ്മകളാണ് വാല്കീമി വിവരിച്ചത്. സ്ത്രീപീഡനം തുടങ്ങിയത് രാമനാണ്. അന്ന് വനിതാകമ്മീഷന്‍ ഇല്ലാത്തതിനാല്‍ വാത്മീകിയാണ് വനിതാകമ്മീഷനായി മാറിയത്.ശബരിമലയില്‍ സ്ഥാപിച്ച തത്ത്വമസി എന്ന ബോര്‍ഡ് എടുത്ത് മാറ്റണം. ഭക്തരെ തത്ത്വമസിയിലേക്ക് നയിക്കാന്‍ ദേവസ്വം ഒന്നും ചെയ്യുന്നില്ല- അദ്ദേഹം ആരോപിച്ചു.

English summary
Noted critic and writer Dr Sukumar Azhikode on Sunday said that he is respecting the greatness of Chief Minister VS Achuthanandan. And he aslo said that VS should sacrifice materialistic gain from politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X