പാമോലിന്‍ വിധി ചാണ്ടിയ്ക്ക് വെല്ലുവിളിയാവും

യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ പേര് വിധിയില്‍ പ്രത്യക്ഷമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും പുനരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ അദ്ദേഹം പ്രതിപ്പട്ടികയിള്‍ ഉള്‍പ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. അങ്ങനെയുണ്ടാല്‍ അത് ചാണ്ടിയ്ക്ക് മാത്രമല്ല യുഡിഎഫിനും തിരഞ്ഞെടുപ്പില്‍ ക്ഷീണം ചെയ്യും.
പാമോയില്‍ കേസ് തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ നേരത്തെ തന്നെ ഇടതുമുന്നണി തീരുമാനിച്ചിരുന്നു. കോടതി വിധി അവര്‍ക്കുള്ള ബോണസ്സായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി സ്ഥാനാര്‍ഥിത്വം നേടിയെടുത്ത കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് കോടതി വിധി പുതിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കേണ്ടി വന്നാല്‍ യുഡിഎഫിനെ നയിക്കുകയെന്ന ഉത്തരവാദിത്വം ചെന്നിത്തലയ്ക്ക് ലഭിയ്ക്കും. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സ്വാഭാവികമായി ചെന്നിത്തല മുഖ്യമന്ത്രിപദിവിയിലേക്കും പരിഗണിയ്ക്കപ്പെടും.
പാമോലിന്‍ ഇറക്കുമതിയിലൂടെ 2.32 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടാക്കിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.
1991 നവംബറിലാണ് പാമോലിന്‍ കേസ് വിവാദമാകുന്നത്. കരുണാകരന്‍ മന്ത്രിസഭയുടെ തീരുമാനം ഉത്തരവായി ഇറങ്ങുംമുമ്പ് തന്നെ പാമോയില്‍ ഇറക്കുമതിക്ക് കരാറായി എന്നതാണ് കേസ്. ദില്ലിയില്‍ വെച്ചാണ് കരാറിനുള്ള ആലോചന നടന്നതെന്നും ഉമ്മന്‍ചാണ്ടിക്ക് ഇതെല്ലാം അറിയാമായിരുന്നു എന്നുമാണ് ഇപ്പോഴത്തെ ആരോപണം.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാമോയില്‍ കേസ് തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഇടമലയാര്‍ ഐസ്‌ക്രീം കേസുകളില്‍പ്പെട്ട് പ്രതിരോധത്തിലായ യുഡിഎഫിന് പാമോയില്‍ കേസിലെ വിധി കൂടുതല്‍ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പില്‍ ഇതൊക്കെ എതിര്‍ക്കാന്‍ പ്രതിപക്ഷം കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.












Click it and Unblock the Notifications