Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിക്ക് കിട്ടിയ പണി ചാണ്ടിയ്ക്ക്

Oommen Chandy
തിരുവനന്തപുരം: 2006ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ നിന്നിറങ്ങും മുമ്പെ തന്നിട്ടു പോയ പാര സിപിഎം പലിശസഹിതം തിരിച്ചുകൊടുക്കുന്നു. അന്ന് ലാവലിന്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളിയ യുഡിഎഫ് സര്‍ക്കാര്‍ കേസില്‍ ലാവലിന്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടാണ് പടിയിറങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നീക്കം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്ന് സിപിഎം എല്‍ഡിഎഫും ആരോപിച്ചിട്ടും സര്‍ക്കാര്‍ അത് തള്ളി. സിപിഎമ്മിന്റെ സമുന്നത നേതാവിനെ ലക്ഷ്യമിട്ടുള്ള സിബിഐ അന്വേഷണം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ലാവലിനെ വോട്ടാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടെങ്കിലും പിണറായി വിജയനെ അഴിമതിയുടെ കരിനിഴലില്‍ നിര്‍ത്തുന്നതിനും അതുവഴി അധികാരസ്ഥാനങ്ങളിലെത്തി ചേരുന്നത് തടയാനും കോണ്‍ഗ്രസിന് കഴിഞ്ഞു. സിപിഎമ്മിലെ അധികാരരാഷ്ട്രയത്തില്‍ വിഎസിന് അത് ഏറെ ഗുണവും ചെയ്തു. നേതൃത്വത്തിന്റെ അച്ചടക്ക നടപടി നേരിട്ട വിഎസിന് പകരക്കാരനാവാന്‍ പിണറായിക്ക് തടസ്സമായത് ലാവലിന്‍ കേസിലെ ഏഴാം പ്രതിയെന്ന ദുഷ്‌പേരായിരുന്നു. വര്‍ഷങ്ങളോളം നീളുന്ന നിയമയുദ്ധം പിണറായിയെ അധികാരത്തില്‍ നിന്ന് ഇനിയുമേറെക്കാലം അകറ്റി നിര്‍ത്തുമെന്ന് വ്യക്തമാണ്.

ഇപ്പോള്‍ 2011ല്‍ കേരളം മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിയ്ക്കുമ്പോള്‍ സിപിഎം അതേ പാര തിരിച്ചുപ്രയോഗിക്കുന്ന തിരക്കിലാണ്. വിഎസ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ട്മുമ്പ് വന്ന പാമോലിന്‍ കേസിലെ കോടതി വിധി അതാണ് സൂചിപ്പിയ്ക്കുന്നത്.

വിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാമോലിന്‍ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസിന്റെ വിധിയില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ പ്രത്യക്ഷ പരാമര്‍ശമൊന്നും കോടതി നടത്തിയില്ലെങ്കിലും കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കാന്‍ സിപിഎമ്മിന് ഇനി ബുദ്ധിമുട്ടില്ല.

മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണം നടത്തി ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയാല്‍ അത് സംസ്ഥാനരാഷ്ട്രയത്തില്‍ കാര്യമായ ചലനമുണ്ടാക്കും.രണ്ട് പതിറ്റാണ്ട് പിന്നിടുന്ന പാമോലിന്‍ കേസിലെ അന്വേഷണം പോലും ഇപ്പോള്‍ പൂര്‍ത്തിയായിട്ടില്ല. ചെറുതും വലുതുമായ കോടതികളിലൂടെയുള്ള നിയമയുദ്ധം ഇനി ബാക്കി. ചുരുക്കത്തില്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പിണറായി വിജയന്റേതിന് സമമാവാന്‍ ഇത് ധാരാളമാണ്.

ലാവലിന്‍ കേസില്‍ വിഎസിന് ലഭിച്ച നേട്ടം കോണ്‍ഗ്രസില്‍ കൊയ്യുന്നത് രമേശ് ചെന്നിത്തലയാണെന്നതും മറ്റൊരു യാഥാര്‍ഥ്യം. സംസ്ഥാന കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ചാണ്ടി-ചെന്നിത്തല അധികാരസമവാക്യങ്ങളില്‍ മാറ്റം വരുത്താന്‍ പാമോലിന്‍ കേസിന് സാധിയ്ക്കും. ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് മാറിനില്‍ക്കേണ്ടി വന്നാല്‍ സ്വഭാവികമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിയ്ക്കപ്പെടുക ചെന്നിത്തലയായിരിക്കും.

കോടതി പരാമര്‍ശം ഇല്ലാത്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുമെന്ന് ഏതാണ്ട ഉറപ്പാണ്. പുനരന്വേഷണം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും. അപ്പോഴേക്കും തിരഞ്ഞെടുപ്പും കഴിയും. എന്നാല്‍ ഇതിന് ശേഷം ചാണ്ടി പ്രതിപ്പട്ടികയില്‍ വന്നാല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ കൂടി ചാണ്ടിയുടെ മുഖ്യമന്ത്രി മോഹത്തിന് അത് തിരിച്ചടിയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+