എസ്എസ്എസ്‍എല്‍സി:നാലരലക്ഷത്തിലേറെപ്പേര്‍ എഴുതുന്നു
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ തിങ്കളാഴ്ച തുടങ്ങുന്നു. ഗള്‍ഫ് മേഖലയില്‍ 11, ലക്ഷദ്വീപില്‍ ഒന്‍പത് എന്നിവയുള്‍പ്പെടെ 2732 കേന്ദ്രങ്ങളിലായി 4,58,887 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നുണ്ട്.
തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് 26 വരെയാണ് പരീക്ഷ. പരീക്ഷയെഴുതുന്നവരില്‍ 2,28,653 പേര്‍ ആണ്‍കുട്ടികളും 2,30,234 പേര്‍ പെണ്‍കുട്ടികളുമാണ്. ഗള്‍ഫില്‍ 511 പേരും ലക്ഷദ്വീപില്‍ 1055 പേരുമാണ് പരീക്ഷയ്ക്കു പേരു നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്(75,556 പേര്‍), കുറവ് വയനാട്ടിലും (11,069 പേര്‍).
എസ്എസ്എല്‍സി പരീക്ഷയ്ക്ക് 2010ലെ അപേക്ഷിച്ച് 8721 വിദ്യാര്‍ഥികള്‍ ഇത്തവണ കൂടുതലുണ്ട്. 4752 പേര്‍ െ്രെപവറ്റായും പരീക്ഷ എഴുതുന്നുണ്ട്.
മാനസിക, ശാരീരിക പ്രശ്‌നങ്ങളുള്ള 7845 കുട്ടികളെ പരീക്ഷ എഴുതാന്‍ സഹായിക്കാന്‍ കേട്ടെഴുത്തുകാര്‍, ചോദ്യങ്ങള്‍ വ്യാഖ്യാനിക്കാനുള്ളവര്‍, അധികസമയം, ഗ്രേസ് മാര്‍ക്ക് എന്നിവ അനുവദിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചകളില്‍ പരീക്ഷയുണ്ടാവില്ല. പകരം ശനിയാഴ്ചകളില്‍ പരീക്ഷ നടക്കും.
ഗള്‍ഫില്‍ 513 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷഎഴുതുന്നത്. എണ്‍പതുകളുടെ ഒടുക്കം ആയിരത്തിയിരുന്നൂറിലേറെപ്പേര്‍ പരീക്ഷയെഴുതിയ സ്ഥാനത്ത് ഇപ്പോഴുഴ്‌ഴത് 513പേരാണ്. പലരും സിബിഎസ്ഇയിലേക്കും മറ്റ് മാറിയതിനെത്തുടര്‍ന്നാണ് കേരള സിലബസിന് കുട്ടികള്‍ കുറഞ്ഞത്. ഗള്‍ഫിലെ 11 പരീക്ഷാ കേന്ദ്രങ്ങളില്‍ പത്തും യുഎഇയിലാണ്.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും തിങ്കളാഴ്ചയാണ് തുടങ്ങുന്നത്.












Click it and Unblock the Notifications