നാട്ടില്‍ പണിയെടുക്കാന്‍ മലയാളിയ്ക്ക് മടി: തരൂര്‍

കൊച്ചി: വികസനകാര്യത്തില്‍ കേരളം പിന്നാക്കമാകാന്‍ പ്രധാനകാരണം രാഷ്ട്രീയ അതിപ്രസരമാണെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. ഹര്‍ത്താലുകളും പണിമുടക്കുകളും നാടിന്റെ വികസനത്തിന് തടയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടിഡിഎം ഹാളില്‍ സംഘടിപ്പിച്ച എ.എം. തോമസ് അനുസ്മരണസമ്മേളനത്തില്‍ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍കിട കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു കേരളത്തില്‍ കാര്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇക്കാര്യമുന്നയിച്ച് കേരളത്തില്‍ ബന്ദ് ആചരിച്ചപ്പോള്‍ കമ്പനി ചര്‍ച്ച നടത്താതെ പിന്‍വാങ്ങുകയും തമിഴ്‌നാട്ടില്‍ പ്ലാന്റ് തുടങ്ങുകയും ചെയ്തു. ഈ മനോഭാവം മാറ്റിയെങ്കില്‍ മാത്രമേ കേരളത്തില്‍ വികസനം വരുകയുള്ളു.

ലോകത്ത് എവിടെപ്പോയാലും നന്നായി അധ്വാനിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ അവര്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ മടിക്കുകയാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+