മിയാഗിയില്‍ രണ്ടായിരത്തോളം മൃതദേഹങ്ങള്‍

വെള്ളിയാഴ്ചത്തെ സുനാമിയില്‍ രാജ്യത്ത് പതിനായിരത്തോളം പേര്‍ മരിച്ചതായാണ് കണക്കുകള്‍. എന്നാല്‍ കാണാതായവരെക്കൂടി ഉള്‍പ്പെടുത്തുമ്പോള്‍ മരണസംഖ്യ 20,000 പിന്നിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പല നഗരങ്ങളിലെയും പതിനായിരക്കണക്കിനു പേരെക്കുറിച്ചു പ്രാദേശിക ഭരണകൂടങ്ങള്‍ക്കു വിവരങ്ങളൊന്നുമില്ല. പത്തു ലക്ഷത്തിലേറെ പേര്‍ വെള്ളവും വൈദ്യുതിയും ഇല്ലാതെ വലയുകയാണ്. വീടുകള്‍ ഉള്‍പ്പെടെ ഇരുപതിനായിരത്തിലേറെ കെട്ടിടങ്ങള്‍ തകര്‍ന്നതായാണു പ്രാഥമിക കണക്ക്.
വൈദ്യുതി വിതരണത്തിലും ജലവിതരണത്തിലും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും പ്രതിസന്ധിക്കാണ് ജപ്പാന്‍ സാക്ഷ്യം വഹിക്കുന്നത്. സാമ്പത്തികലോകത്തെ മൂന്നാമത്തെ പ്രമുഖ രാജ്യമായി പരിഗണിക്കപ്പെടുന്ന ജപ്പാനിലെ ഊര്‍ജ പ്രതിസന്ധി വരും നാളുകളില്‍ ലോകസാമ്പത്തികരംഗത്ത് വന്‍ വ്യതിചലനങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വെള്ളിയാഴ്ചത്തെ അതിശക്തമായ ഭൂചലനത്തിന്റെ ഫലമായി ഭൂമിയുടെ അച്ചുതണ്ട് 10 സെന്റീമീറ്ററോളം ചരിഞ്ഞതായും ജപ്പാനിലെ പ്രധാന ദ്വീപിനു 2.4 മീറ്ററോളം സ്ഥാനഭ്രംശം ഉണ്ടായതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications