ബ്രസീലില്‍ ബോക്സര്‍ വെടിയേറ്റ് മരിച്ചു
ബ്രസീലിയ: ബ്രസീലില്‍ ബോക്‌സിങ്ങ് താരം പോലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു. വാക് തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരനായ ടൈറോണ്‍ സില്‍വ ആണ് കൊല്ലപ്പെട്ടത്. റിയോ ഗ്രാന്‍ഡെ ഡോസുല്‍ ജില്ലയുടെ തലസ്ഥാനമായ പോര്‍ട്ടോ അലിഗ്രേയിലാണ് സംഭവം.
സില്‍വയ്ക്ക് നേരെ നാലു റൗണ്ട് വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
75 കിലോഗ്രാം വിഭാഗത്തില്‍ ദേശീയ ജൂനിയര്‍ ബോക്‌സിങ്ങ് ചാമ്പ്യനായിരുന്നു സില്‍വ. മരണം ബ്രസീല്‍ കായികലോകത്തിന് വന്‍ നഷ്ടമാണെന്ന് ബ്രസീല്‍ ബോക്‌സിങ് ഫെഡറേഷന്‍ അധികൃതര്‍ പറഞ്ഞു. 2016ല്‍ ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ബോക്‌സിങ് വിഭാഗത്തില്‍ സില്‍ല മത്സരിയ്ക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.












Click it and Unblock the Notifications