Get Updates
Get notified of breaking news, exclusive insights, and must-see stories!

54കാരിയുടെ മുഖത്ത് 5കിലോയുള്ള മുഴ

കൊല്‍ക്കത്ത: അമ്പത്തിനാലുവയസ്സുള്ള വീട്ടമ്മയുടെ മുഖത്ത് അഞ്ച് കിലോഭാരമുള്ള കാന്‍സര്‍ മുഴ. ബംഗാളിലെ സോദ്പൂര്‍ സ്വദേശിനായ ബിന സര്‍ക്കാറിന്റെ മൂക്കിന്റെ വലതുവശത്തായിട്ടാണ് മുഴ വളര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ ഇത് മുഖത്തിന്റെ പാതിഭാഗം മറയ്ക്കുന്ന അവസ്ഥയിലാണ്.

വലതുനാസാദ്വാരത്തിലെ ചെറിയ വളര്‍ച്ച ബിന കാര്യമായെടുത്തില്ല. ഇതാണ് ഇത്രവലിയ മുഴയായി വളര്‍ന്നത്. പിന്നീട് ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് ഇവര്‍ വൈദ്യസഹായം നേടിയത്. തുടര്‍ന്നാണ് അര്‍ബുദമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇപ്പോള്‍ അഞ്ചുകിലോയുള്ള മുഴകാരണം ഇവര്‍ക്ക് ഭക്ഷണം കഴിയ്ക്കാന്‍ പോലും ബുദ്ധിമുട്ടാണ്.

നേസോഫറന്‍ജിയല്‍ കാര്‍സിനോമ എന്നാണ് ഈ രോഗത്തിന് വൈദ്യശാസ്ത്രത്തില്‍ പറയുന്ന പേര്. സാധാരണ നിലയില്‍ ഇവയുടെ ഭാരം അളക്കുക സാധ്യമല്ലെന്നും ബിനയുടെ കാര്യത്തില്‍ നടന്നിരിക്കുന്നത് തീര്‍ത്തും അപൂര്‍വ്വമായ കാര്യമാണെന്നും നേതാജി സുഭാഷ് കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോക്ടര്‍മാര്‍ പറയുന്നു.

നേരത്തേ ശ്രദ്ധിച്ചിരുന്നെങ്കില്‍ മുഴയുടെ വളര്‍ച്ച തടയാമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇനി മൂന്നുഘട്ടമായി നടത്തുന്ന കീമോതെറാപ്പിയ്ക്ക് ബിന വിധേയയാകണം. ഒന്നാം ഘട്ടം ഇപ്പോള്‍ കഴിഞ്ഞിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് മുഴയുടെ വളര്‍ച്ച് 500ഗ്രാമോളം കുറഞ്ഞിട്ടുണ്ട്.

മൂന്നാം ഘട്ടം കഴിയുമ്പോള്‍ മുഴയുടെ ഭാരം 300 ഗ്രാമായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നത്. ഇതിന് ശേഷം മാത്രമേ ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാന്‍ കഴിയുകയുള്ളു. അല്ലാതെ ശസ്ത്രക്രിയ നടത്തുന്ന അപകടം വരുത്തും.

ഇപ്പോള്‍ ഇവര്‍ക്ക് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. കീമോതെറാപ്പിയ്ക്ക് വിധേയയാകുന്നതിന് മുമ്പ് ഇവര്‍ക്ക് മുഴ കാരണം സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില വാക്കുകള്‍ ഉച്ഛരിക്കാനും മറ്റും കഴിയുന്നുണ്ട്. അസുഖം വന്നപ്പോള്‍ തങ്ങള്‍ എസ്എസ്‌കെഎം ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ കാണിച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ ബയോപ്‌സി ചെയ്യാന്‍ മടിച്ചുവെന്നും ബിനയുടെ വീട്ടുകാര്‍ ആരോപിക്കുന്നു

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+