ശംബളം കൂട്ടാന്‍ പൈലറ്റുമാര്‍ സമരത്തിന്

പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും പരിഹാരം കണ്ടെത്തുന്നതില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പരാജയപ്പെട്ടതിനാലാണ് സമരവുമായി മുന്നോട്ടു പോവാന്‍ തീരുമാനിച്ചതെന്നു ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) അറിയിച്ചു.
മാര്‍ച്ച് 9ന് നടത്താനിരുന്ന സമരം വ്യോമയാന മന്ത്രി വയലാര്‍ രവി ഇടപെട്ടതിനെത്തുടര്‍ന്ന് നീട്ടുകയായിരുന്നു. എയര്‍ ഇന്ത്യ വിട്ട് മറ്റ് എയര്‍ലൈനുകളില്‍ ചേക്കാറാനും പൈലറ്റുമാര്‍ ആലോചിക്കുന്നുണ്ട്. ഇത് എയര്‍ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications