മുംബൈയില്‍ 20കാരിയുടെ ജഡം സ്യൂട്ട്‌കേസില്‍
മുംബൈ: മുംബൈയില്‍ റെയില്‍വെ സ്‌റ്റേഷനില്‍ യുവതിയുടെ ജഡം സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
സാന്ത്രസ്റ്റ് റോഡ് റെയ്ല്‍വേ സ്‌റ്റേഷനിലാണു ജഡം കണ്ടെത്തിയത്. 20-23 വയസുളള പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്നു പൊലീസ്. കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് മൃതദേഹത്തില്‍ നിന്ന് ലഭിയ്ക്കുന്ന സൂചന.
കൃത്യം നടത്തി മണിക്കൂറുകള്‍ക്കകം മൃതദേഹം ഉപേക്ഷിച്ചതായും പൊലീസ് അറിയിച്ചു. ലോക്കല്‍ തീവണ്ടിയില്‍ വന്നയാളാണ് സ്യൂട്ട്‌കേസ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഒരു യാത്രക്കാരനാണ് ഇതേപ്പറ്റി സൂചന നല്‍കിയത്.
അഞ്ച് ദിവസം മുമ്പ് ജുഹൂ ബീച്ചില്‍ നിന്നും സ്യൂട്ട്‌കേസില്‍ യുവതിയുടെ മൃതദേഹം പൊലീസിന് ലഭിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ കൊല നടന്നിരിയ്ക്കുന്നത്.












Click it and Unblock the Notifications