കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്‌ഫോടനം; 5പേര്‍ക്ക് പരുക്ക്
ഗുവാഹത്തി: ഗുവാഹത്തിയിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരമായ രാജീവ് ഭവനില്‍ സ്‌ഫോടനം. ജനറല്‍ സെക്രട്ടറി രഞ്ജന്‍ ബോറയും കോണ്‍ഗ്രസ് വക്താവ് മെഹ്ദി അലാം ബോറയുമുള്‍പ്പടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ആളപായമില്ല.
കനത്ത സുരക്ഷാ സന്നാഹങ്ങളുള്ള രാജീവ് ഭവനില്‍ തിങ്കളാഴ്ച വൈകുന്നേരം 6.50നാണ് സ്‌ഫോടനമുണ്ടായത്. ബൈക്കിലെത്തിയ ഒരു സംഘം ഗ്രനേഡ് മന്ദിരത്തിന് നേരേ എറിയുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് പരിശോധന നടത്തി വരികയാണ്. ആക്രമണത്തിന് പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വലിയ സ്‌ഫോടനമാണ് നടന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ രാജീവ് ഭവന്റെ ഒരു ഭിത്തി തകര്‍ന്നുവീണു.
സംസ്ഥാനത്തെ നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആസ്ഥാന മന്ദിരത്തില്‍ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും തിരക്കുണ്ടായിരുന്നു.












Click it and Unblock the Notifications