Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍ പീഡിപ്പിച്ചുവെന്ന് ടിവി താരം

മുംബൈ: ലൈംഗികമായി പീഡിപ്പിച്ചുവെന്നും വഞ്ചിച്ചുവെന്നുമുള്ള മുംബൈയിലെ ടിവി താരത്തിന്റെ പരാതിയില്‍ ബിസ്സിനസ്സുകാരന്‍ അറസ്റ്റിലായി. 23കാരിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രവീന്ദ്ര രസ്‌തോഗിയെന്നയാളാണ് മുംബൈ പോലീസിന്റെ പിടിയിലായത്.

വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തുവെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. രസ്‌തോഗിയുടെ മാതാപിതാക്കള്‍ക്കെതിരെയും വഞ്ചാനാക്കുറ്റം ആരോപിച്ചിട്ടുണ്ട്.

വസ്ത്രവ്യാപരിയായ രവീന്ദ്ര രസ്‌തോഗി രണ്ട് വര്‍ഷമായി അടുത്ത പരിചയത്തിലാണ്. ഒരുമിച്ചുള്ള യാത്രകള്‍ക്കിടെ ഇവര്‍ കൂടുതല്‍ അടുത്തു. ഒന്നു കൊണ്ടും പേടിക്കേണ്ടെന്നും താന്‍ വിവാഹം കഴിച്ചുകൊള്ളാമെന്നുമുള്ള രസ്‌തോഗിയുടെ വാഗ്ദാനത്തിന് താന്‍ വഴങ്ങുകയായിരുന്നുവെന്ന് നടി പറയുന്നു. ബന്ധത്തെപ്പറ്റി മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് വിവാഹത്തിന് താത്പര്യമില്ലെന്ന് ഇയാള്‍ പറഞ്ഞതോടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും മകനെ ന്യായീകരിയ്ക്കുകയാണ് അവര്‍ ചെയ്തത്. തുടര്‍ന്നാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+