ഭര്‍ത്താവ് പീഡിപ്പിക്കുന്നു: ചിരഞ്ജീവിയുടെ മകള്‍

കഴിഞ്ഞ കുറച്ചുമാസങ്ങളായി സ്ത്രീധനത്തിന്റെ പേരില്‍ ശാരീരകമായും മാനസികമായും ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നാണ് ശ്രിജയുടെ പരാതിയലുള്ളത്. കോടികള്‍ ഇതിനോടകം ശിരീഷിന് നല്‍കിയിട്ടുണ്ടെങ്കിലും ശിരീഷിന്റെ ആര്‍ത്തിയ്ക്ക് യാതൊരു കുറവും ഇല്ലെന്നും ദിവസേന മദ്യപിച്ച് വീട്ടിലെത്തി തന്നെ പീഡിപ്പിക്കാറുണ്ടെന്നും ശ്രിജ പരാതിയില്‍ ആരോപിക്കുന്നു. ഇരുവര്‍ക്കും രണ്ടര വയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട്.
ഉടന്‍ ഒന്നരക്കോടി രൂപ നല്‍കണമെന്ന് ശിരീഷ് ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ശിരീഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിരീഷിനെ അറസ്റ്റു ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് പ്രണയസാഫല്യത്തിനായി 2007ല്‍ ഒക്ടോബറിലാണ് ശ്രിജ ശിരീഷിനൊപ്പം ഒളിച്ചോടി വിവാഹിതരായത്. പിതാവില്‍ നിന്നും തനിയ്ക്കും ഭര്‍ത്താവിനും ഭീഷണിയുണ്ടെന്ന ശ്രിജയുടെ ആരോപണം ആന്ധ്രയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വിവാഹശേഷം ദില്ലിയിലേക്ക് മാറിയ ശ്രിജയ്ക്ക് പൊലീസ് സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.
പിതാവിനെ ധിക്കരിച്ച് കാമുകനൊപ്പം ജീവിതാമാംരഭിച്ച ശ്രിജയുടെ വിവാഹം ആന്റിക്ലൈമാക്‌സിലെത്തുമോയെന്നാണ് ആന്ധ്ര ഇപ്പോള്‍ ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications