ധ്യാനകേന്ദ്രം: സര്‍ക്കാരിന് രൂക്ഷവിമര്‍ശം

റദ്ദാക്കിയ കേസ് നിലനില്‍ക്കുന്നതാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതു പിഴവാണെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം തുടരണമെന്നാവശ്യപ്പെട്ടു നല്‍കിയ സ്വകാര്യ ഹര്‍ജി പിന്‍വലിക്കണമെന്നും നിര്‍ദേശിച്ചു.
മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിന്‍സന്‍.എം. പോളിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക അന്വേഷണം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ആരോപണങ്ങള്‍ കഴമ്പില്ലാത്തതും ഭാവന സൃഷ്ടിയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍ വീണ്ടും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഗോപാലന്‍ നായര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേസ് നിലനില്‍ക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നു വീണ്ടും അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതിനെതിരേ ധ്യാനകേന്ദ്രം നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതി വിമര്‍ശനം.
കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരന് അവകാശപ്പെടാന്‍ എന്തധികാരമാണുളളതെന്നു സുപ്രീംകോടതി ചോദിച്ചു. ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് ബിഎസ് സുദര്‍ശനന്‍ റെഡ്ഡി, എസ്.എസ്. നിജ്ജാര്‍ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. 29നു കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications