പ്രിയങ്കയുടെ ഭര്‍ത്താവ് ഭൂമിവാങ്ങിക്കൂട്ടുന്നു

ജൂവലറി, കരകൗശല വസ്തുകളുടെ കയറ്റുമതി ബിസിനസാണു വാധ്ര നടത്തുന്നതെന്നായിരുന്നു പൊതുവേ അറിയിപ്പെട്ടിരുന്നത്. ഇദ്ദേഹം വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തുന്നതെന്നും. ഇതിലൂടെ ഹരിയാനയിലും രാജസ്ഥാനിലും ഏക്കര്‍ കണക്കിനു ഭൂമിയാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍് സൂചിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്നാണത്രേ വാധ്രയുടെ ഭൂമി ബിസിനസ്. ഡിഎല്എഫില്നിന്നു യാതൊരു ഈടുമില്ലാതെ കോടിക്കണക്കിനു രൂപ റോബര്‍ട്ടിനു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഡിഎല്‍എഫും വാധ്രയും സംയുക്തമായി ദക്ഷിണ ദില്ലിയില്‍ ഹില്‍ട്ടണ്‍ ഗാര്‍ഡണ്‍ ഇന്‍ എന്ന ഹോട്ടലും നടത്തുന്നുണ്ട്.
2009 മാര്‍ച്ചില്‍ വാധ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് വ്യവസ്ഥയൊന്നുമില്ലാതെ ഡിഎല്‍എഫ്. 25 കോടി രൂപ വായ്പ നല്കി. 2010 മാര്‍ച്ചായപ്പോള്‍ ഇതില്‍ പത്തു കോടി രൂപ മാത്രമെ ശേഷിക്കുന്നുള്ളൂ. ബാക്കിത്തുക തിരിച്ചടച്ചോ എഴുതിത്തള്ളിയോ എന്നൊന്നും വ്യക്തമല്ല.
റോബര്‍ട്ട് വധേരയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈപവറ്റ് ലിമിറ്റഡ്, സ്കൈലൈറ്റ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, നോര്‍ത്ത് ഇന്ത്യാ ഐടി പാര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡ്, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നത്.
ഹരിയാണയിലെ സോനയില്‍ 7.9 കോടി രൂപയുടെ ഭൂമി സൈ്ക ലൈറ്റ് വാങ്ങിയിട്ടുണ്ട്. മനേസറില്‍ 15.3 കോടി രൂപയുടെയും രാജസ്ഥാനിലെ ബിക്കാനീറില്‍ 79 ലക്ഷം രൂപയുടെയും ഭൂമി കമ്പനിക്കു സ്വന്തമായുണ്ട്.
2009-10 ല്‍ നോര്‍ത്ത് ഇന്ത്യന്‍ ഐ.ടി. പാര്‍ക്ക്സ് കമ്പനി കൃഷി ഭൂമിയുള്‍പ്പെടെ 160.62 ഏക്കര്‍ ഭൂമി ബിക്കാനീറില്‍ വാങ്ങിക്കൂട്ടി. റിയല്‍ എര്‍ത്ത് കമ്പനി ഹയത്ത്പുര്, ബിക്കാനീര്‍, ഹസ്സന്‍പുര്‍, മേവാത്ത്, ദില്ലിയിലെ ഗ്രേയ്റ്റര്‍ കൈലാഷ് എന്നിവിടങ്ങളിലെല്ലാം ഭൂമി സ്വന്തമാക്കി.
ഇതിനു പുറമേ ബ്ലൂ ബ്രീസ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എയര്‍ക്രാഫ്റ്റ് ചാര്‍ട്ടറിംഗും നടത്തുന്നുണ്ട്. തങ്ങളുടേയും ഡിഎല്‍എഫിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ടെന്നും താന്‍ ഭൂമി വാങ്ങുന്നതു നിക്ഷേപമായിട്ടാണെന്നും റോബര്‍ട്ട് പറയുന്നു.
മറ്റു ബിസിനസുകളില്‍നിന്നു ലഭിക്കുന്ന പണം താന്‍ ഭൂമി വാങ്ങാന്‍ ഉപയോഗിക്കുന്നവെന്നും ഇതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ റോബര്‍ട്ട് വാധ്രയുടെ പേര് തങ്ങള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ലെന്നും ബിസിനസുകരാനെന്ന നിവയില്‍ റോബര്‍ട്ടിന് സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടെന്നും ഡ്ിഎല്എഫ് പറയുന്നു. വ്യക്തിഗത സംരംഭകന് എന്ന നിലയ്ക്കുമാത്രമാണ് വാധ്രയുമായുള്ള വ്യവസായ പങ്കാളിത്തമെന്നും ഡിഎല്‍എഫ് വക്താവ് വിശദീകരിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications