• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയുടെ ഭര്‍ത്താവ് ഭൂമിവാങ്ങിക്കൂട്ടുന്നു

  • By Lakshmi

ദില്ലി: യുപിഎ അധ്യക്ഷ സോണിയയുടെ മകള്‍ പ്രിയങ്ക വധേരയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര രാജ്യത്ത് ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ട്.

ജൂവലറി, കരകൗശല വസ്തുകളുടെ കയറ്റുമതി ബിസിനസാണു വാധ്ര നടത്തുന്നതെന്നായിരുന്നു പൊതുവേ അറിയിപ്പെട്ടിരുന്നത്. ഇദ്ദേഹം വമ്പന്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് നടത്തുന്നതെന്നും. ഇതിലൂടെ ഹരിയാനയിലും രാജസ്ഥാനിലും ഏക്കര്‍ കണക്കിനു ഭൂമിയാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍് സൂചിപ്പിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫുമായി ചേര്‍ന്നാണത്രേ വാധ്രയുടെ ഭൂമി ബിസിനസ്. ഡിഎല്‍എഫില്‍നിന്നു യാതൊരു ഈടുമില്ലാതെ കോടിക്കണക്കിനു രൂപ റോബര്‍ട്ടിനു ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. ഡിഎല്‍എഫും വാധ്രയും സംയുക്തമായി ദക്ഷിണ ദില്ലിയില്‍ ഹില്‍ട്ടണ്‍ ഗാര്‍ഡണ്‍ ഇന്‍ എന്ന ഹോട്ടലും നടത്തുന്നുണ്ട്.

2009 മാര്‍ച്ചില്‍ വാധ്രയുടെ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് വ്യവസ്ഥയൊന്നുമില്ലാതെ ഡിഎല്‍എഫ്. 25 കോടി രൂപ വായ്പ നല്‍കി. 2010 മാര്‍ച്ചായപ്പോള്‍ ഇതില്‍ പത്തു കോടി രൂപ മാത്രമെ ശേഷിക്കുന്നുള്ളൂ. ബാക്കിത്തുക തിരിച്ചടച്ചോ എഴുതിത്തള്ളിയോ എന്നൊന്നും വ്യക്തമല്ല.

റോബര്‍ട്ട് വധേരയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈപവറ്റ് ലിമിറ്റഡ്, സ്‌കൈലൈറ്റ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, നോര്‍ത്ത് ഇന്ത്യാ ഐടി പാര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റിയല്‍ എര്‍ത്ത് എസ്‌റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നത്.

ഹരിയാണയിലെ സോനയില്‍ 7.9 കോടി രൂപയുടെ ഭൂമി സൈ്ക ലൈറ്റ് വാങ്ങിയിട്ടുണ്ട്. മനേസറില്‍ 15.3 കോടി രൂപയുടെയും രാജസ്ഥാനിലെ ബിക്കാനീറില്‍ 79 ലക്ഷം രൂപയുടെയും ഭൂമി കമ്പനിക്കു സ്വന്തമായുണ്ട്.

2009-10 ല്‍ നോര്‍ത്ത് ഇന്ത്യന്‍ ഐ.ടി. പാര്‍ക്ക്‌സ് കമ്പനി കൃഷി ഭൂമിയുള്‍പ്പെടെ 160.62 ഏക്കര്‍ ഭൂമി ബിക്കാനീറില്‍ വാങ്ങിക്കൂട്ടി. റിയല്‍ എര്‍ത്ത് കമ്പനി ഹയത്ത്പുര്‍, ബിക്കാനീര്‍, ഹസ്സന്‍പുര്‍, മേവാത്ത്, ദില്ലിയിലെ ഗ്രേയ്റ്റര്‍ കൈലാഷ് എന്നിവിടങ്ങളിലെല്ലാം ഭൂമി സ്വന്തമാക്കി.

ഇതിനു പുറമേ ബ്ലൂ ബ്രീസ് ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എയര്‍ക്രാഫ്റ്റ് ചാര്‍ട്ടറിംഗും നടത്തുന്നുണ്ട്. തങ്ങളുടേയും ഡിഎല്‍എഫിന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെക്കാലമായി അടുപ്പമുണ്ടെന്നും താന്‍ ഭൂമി വാങ്ങുന്നതു നിക്ഷേപമായിട്ടാണെന്നും റോബര്‍ട്ട് പറയുന്നു.

മറ്റു ബിസിനസുകളില്‍നിന്നു ലഭിക്കുന്ന പണം താന്‍ ഭൂമി വാങ്ങാന്‍ ഉപയോഗിക്കുന്നവെന്നും ഇതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ റോബര്‍ട്ട് വാധ്രയുടെ പേര് തങ്ങള്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ലെന്നും ബിസിനസുകരാനെന്ന നിവയില്‍ റോബര്‍ട്ടിന് സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടെന്നും ഡ്ിഎല്‍എഫ് പറയുന്നു. വ്യക്തിഗത സംരംഭകന്‍ എന്ന നിലയ്ക്കുമാത്രമാണ് വാധ്രയുമായുള്ള വ്യവസായ പങ്കാളിത്തമെന്നും ഡിഎല്‍എഫ് വക്താവ് വിശദീകരിച്ചു.

English summary
New Delhi-based entrepreneur Robert Vadra has entered partnership with DLF Ltd, according to a report. The report stated that Vadra, the son-in-law of the ruling United Progressive Alliance coalition chairperson Sonia Gandhi , has stayed away from electoral politics maintaining that he wants to be known as a businessman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more