ഭാര്യയ്ക്ക് രോഗം; പരോള്‍ വേണമെന്ന് പിള്ള

ഭാര്യ വത്സലയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച വൈകിട്ട് ജയില്‍ സൂപ്രണ്ടിനു പിള്ള അപേക്ഷ നല്‍കിയത്.
കടുത്തരോഗംമൂലം തീരെ അവശയാണു ഭാര്യ വത്സലയെന്നും ചികിത്സയ്ക്കായി തന്റെ സാന്നിധ്യം അനിവാര്യമാണെന്നും അപേക്ഷയില്‍ പറയുന്നു.
അപേക്ഷ ജയില്‍ അധികൃതര്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചിരിക്കുകയാണ്. പരോള്‍ അനുവദിച്ചാല്‍ പിള്ളയുടെ ജീവന് ഒരുതരത്തിലും ഭീഷണിയുണ്ടാകില്ലെന്നു വില്ലേജ് ഓഫീസറും കൊട്ടാരക്കര എസ്.ഐയും റിപ്പോര്‍ട്ട് നല്‍കുകയാണെങ്കില്‍ പിള്ളയ്ക്കു പരോള്‍ ലഭിക്കും.
ഇതിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ ജയിലില്‍ ലഭ്യമാക്കിയില്ലെങ്കില്‍ പിള്ള പ്രതിഷേധസൂചകമായി നിരാഹാരസമരം നടത്തുമെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.












Click it and Unblock the Notifications