എല്ലാവര്‍ക്കും 2 രൂപ അരി; ഇടതുപത്രിക പുറത്തിറക്കി

അഴിമതി തുടച്ചുനീക്കി സംശുദ്ധമായ പൊതുജീവിതം ഉറപ്പുവരുത്തും. ജനനം മുതല്‍ മരണം വരെ കേരളത്തിലെ ഓരോ പൗരനും സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. സാര്‍വത്രികവും സൗജന്യവുമായ ആരോഗ്യസേവനം ദരിദ്രവിഭാഗങ്ങള്‍ക്ക് ഉറപ്പുവരുത്തും. ഭൂപ്രശ്‌നത്തിന് പരിഹാരം കാണും. പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ വില നല്‍കും. 40,000 കോടി രൂപയുടെ സമഗ്ര റോഡ് പദ്ധതി നടപ്പാക്കും.കേരളത്തെ സ്ത്രീ സൗഹൃദ സംസ്ഥാനമാക്കും. അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി അനുവദിക്കും. അഞ്ച് വര്‍ഷം കൊണ്ട് ഇത് മൂന്ന് മാസമാക്കി ഉയര്‍ത്തും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം വനിതാഅംഗങ്ങള്‍ എന്ന നിലയിലേക്ക് ഉയര്‍ത്തും. (2006ലെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍).
ചെറുകിട, സേവന മേഖലകളില്‍ പത്ത് ലക്ഷം വീതവും സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്കും ഐടി മേഖലയില്‍ അഞ്ച് ലക്ഷവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ക്ഷേമവും നീതിയും ഉറപ്പുവരുത്തി അതിവേഗം വളര്‍ച്ച കൈവരിക്കുന്ന പുതിയ മാതൃക സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്
സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടരും
25 ലക്ഷം പേര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍
വാര്‍ദ്ധക്യകാല പെന്‍ഷന്‍ 1000 രൂപയായി ഉയര്‍ത്തും
ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി നല്‍കും
നെല്‍കൃഷിക്കായി ഹരിതശ്രീ പദ്ധതി
മണ്ണെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയുടെ സബ്‌സിഡി
തീരദേശത്തിന് 5000 കോടി രൂപയുടെ പാക്കേജ്
40,000 കോടിയുടെ റോഡ് വികസന പദ്ധതി
മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തും
സ്‌കൂള്‍ കുട്ടികള്‍ക്ക് സൌജന്യ ഭക്ഷണം, യാത്ര, യൂണിഫോം എന്നിവ നല്‍കും
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപണം ഉയര്‍ത്തും
അഴിമതി തുടച്ചു നീക്കി പൊതുജീവിതം സംശുദ്ധമാക്കും
സര്‍ക്കാര്‍ മേഖലയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും
എല്ലാവര്‍ക്കും വീടും, വീടുകളില്‍ വൈദ്യുതിയും എത്തിക്കും
അഞ്ചു വര്‍ഷം കൊണ്ട് എല്ലാ വീടുകളിലും വെള്ളം
സ്വകാര്യ മൂലധനം ആകര്‍ഷിക്കും












Click it and Unblock the Notifications