നാടിനെ ഭീതിയിലാഴ്ത്തിയ പുലി കെണിയില്‍
കാസര്‍കോട്: നാടിനെ ഒരാഴ്ചക്കാലം ഭീതിയിലാഴ്ത്തിയ പുലി ഒടുക്കം വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കാസര്‍ക്കോട്ടെ മടിക്കൈയില്‍ ഇറങ്ങിയ ഏഴ് വയസ്സ് പ്രായമുള്ള പുലിയാണ് കെണിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്.
മടിക്കൈയിലേയും പറക്കളായിയിലേയും ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയെ വനംവകുപ്പ് അധികൃതര്‍ മുത്തങ്ങയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മടിക്കൈയിലെ വെള്ളുട ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ശിവരാമന് പുലി ആക്രമണത്തില്‍ രണ്ട് ആടുകളെയാണ് നഷ്ടമായിരുന്നു. ഇയാളുടെ വീടിന് സമീപമായിരുന്നു വനം വകുപ്പ് കെണിയൊരുക്കിയത്.
മറ്റുപലയിടത്തായി പലരുടെയും വളര്‍ത്തുമൃഗങ്ങളെ പുലി കൊല്ലുകയും ആക്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ പകല്‍ സമയം പോലും പേടിയോടെയാണ് പുറത്തിറങ്ങിയിരുന്നത്.












Click it and Unblock the Notifications