Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരിയമ്മ രണ്ടു കല്യാണം കഴിച്ചിട്ടുണ്ടെന്ന്

KR Gowri
തിരുവനന്തപുരം: ജെഎസ്എസ് നേതാവ് കെആര്‍ ഗൗരിയമ്മയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുള്ള സ്ഥാനം ചില്ലറയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി വഴിപിരിഞ്ഞെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍തന്നെയാണ് ഗൗരിയമ്മയുടെ അടിസ്ഥാനം.

യുഡിഎഫില്‍ കോണ്‍ഗ്രസുമായുള്ള പിണക്കങ്ങളും സീറ്റു തര്‍ക്കവുമെല്ലാമായി ഗൗരിയമ്മ ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. ഈ സമയത്താണ് ഗൗരിയമ്മയെക്കുറിച്ച് ഒരു വെളിപ്പെടുത്തലുമായി കേരളശബ്ദം എന്ന രാഷ്ട്രീയ വാരിക രംഗത്തെത്തിയിരിക്കുന്നത്. ടിവി തോമസുമായുള്ള വിപ്ലവ വിവാഹത്തിന് മുമ്പ് ഗൗരിയമ്മ മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍.

നേരത്തേ പുറത്തിറങ്ങിയ തന്റെ ആത്മകഥയില്‍ ടിവിയ്ക്ക് മുമ്പ് താന്‍ മറ്റൊരാളെ പ്രണയിച്ചിരുന്നതായി ഗൗരിയമ്മ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തെക്കുറിച്ച് മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് വാരിക ആരോപിക്കുന്നത്. ചേര്‍ത്തല സ്വദേശിയായ കെ രാമദാസ് എന്നയാളെയായിരുന്നുവത്രേ ഗൗരിയമ്മ വിവാഹം ചെയ്തിരുന്നത്. ഗൗരിയമ്മയുടെ ചേച്ചി നാരായണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് കൃഷ്ണന്‍ വക്കീലിന്റെ മകനാണ് കെ രാമദാസ്.

കെ രാമദാസിനെ ഗൗരിയമ്മ വിവാഹം ചെയ്തുവെന്നതിനുള്ള സകലരേഖകളും വാരിക നിരത്തുന്നുണ്ട്. വാരിക നരത്തുന്ന രേഖകള്‍ പ്രകാരം 1120ആം ആണ്ട് മിഥുനം 24നായിരുന്നു ഇവരുടെ വിവാഹം. ആലങ്ങാട് സബ് രജിസ്ട്രാര്‍ ഓഫീസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹസമയത്ത് ഗൗരിയമ്മയ്ക്ക് 26 വയസ്സാണ്.

എന്നാല്‍ പിന്നീട് ചേച്ചിയുടെ ഭര്‍ത്താവിന്റെ മകനെ വിവാഹം ചെയ്തുവെന്നത് പ്രശ്‌നമാകുമെന്ന് കണ്ടപ്പോള്‍ ഗൗരിയമ്മയും രാമദാസും ബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നുവത്രേ. അച്ഛന്റെ ഭാര്യയുടെ(ഫലത്തില്‍ അമ്മ) അനിയത്തിന്റെ വിവാഹം ചെയ്തുവെന്ന ആരോപണത്തെയാണ് രാമദാസ് ഭയന്നത്.

എറണാകുളം മഹാരാജാസ് കോളെജില്‍ പഠിക്കുമ്പോള്‍ ഗൗരിയമ്മ ഹോസ്റ്റലില്‍ നി്ന്നും രാമദാസിന് അയച്ച കത്തുകള്‍ ഇപ്പോളും അദ്ദേഹത്തിന്റെ കുടുംബം സൂക്ഷിക്കുന്നുണ്ട്. ഗൌരിയമ്മയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം പിന്നീട് രാമദാസ് വിവാഹം കഴിച്ചത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൂത്ത സഹോദരിയെയാണ്. ഗൗരിയമ്മ പിന്നീട് 1957ല്‍ മുപ്പത്തിയെട്ടാം വയസ്സിലാണ് ടിവിയെ വിവാഹം ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+