അച്ഛന്റെ പേരുപറഞ്ഞ് മാറ്റിനിര്‍ത്തരുത്: പത്മജ

ആരു മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. കെ.കരുണാകരന്റെ മക്കളാണെങ്കിലും ഞങ്ങള്‍ രണ്ടുപേരും രണ്ടു വ്യക്തികളാണ്. കരുണാകരന്റെ മക്കള്‍ എന്ന കാരണത്താല്‍ തങ്ങളെ മാറ്റിനിര്‍ത്തുന്നതു ഇനിയെങ്കിലും അവസാനിപ്പിക്കണം- പത്മജ പറഞ്ഞു.
നേരത്തേ കരുണാകരപക്ഷത്തുനിന്നും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ പത്മജ പട്ടികയാക്കി കെപിസിസിയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ അവരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം മുരളി മത്സരരംഗത്തുണ്ടാകുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. മുരളിയെ വടക്കാഞ്ചേരിയില്‍ മത്സരിപ്പിക്കാന്‍ ചെന്നിത്തലയ്ക്ക് താല്‍പര്യമുണ്ടെന്നാണ് സൂചന. മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളി വ്യക്തമാക്കിയിട്ടുമുണ്ട്.












Click it and Unblock the Notifications