തൃശൂര്‍: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി കളങ്കിതനാണെന്ന് ആരും വിശ്വസിക്കില്ലെന്ന് കെ മുരളീധരന്‍. മുഖ്യമന്ത്രി പദവിക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗ്യരാണ്. ഒരാള്‍ക്ക് അധികയോഗ്യതയും മറ്റൊരാള്‍ക്ക് അയോഗ്യതയുമുണ്ടെന്ന് താന്‍ കരുതുന്നില്ല. മുങ്ങിത്താഴുമ്പോള്‍ കച്ചിതുരുമ്പായി സിപിഎം കേസുകള്‍ ഉണ്ടാക്കുകയാണ്. കെ കരുണാകരനെ കുടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിക്കുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റുമാര്‍ മുന്‍പും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. '87ല്‍ സി.വി പത്മരാജന്‍ കെ.പി.സി.സിയുടെ ചുമതല വഹിക്കവേ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. മുന്‍കാലങ്ങളിലും ഇത്തരം പാരമ്പര്യമുണ്ടെന്ന കാര്യം മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
കെപിസിസി ചുമതലയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള അധികാരം എംഎല്‍എമാര്‍ക്കുമാണെന്നും മുരളീധരന്‍ തൃശൂരില്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Congress leader K Muraleedharan said both opposition leader Oommen Chandy and KPCC chief Ramesh Chennithala are the apt choice for the post of the chief minister.