Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോദയില്‍ ചെന്നിത്തലയ്‌ക്കെതിരെ പന്ന്യന്‍?

Chennithala
ഹരിപ്പാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ എതിരിടുക സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആയിരിക്കുമെന്ന് സൂചന. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലത്തില്‍ പന്യനായിരിക്കും സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.

തിങ്കളാഴ്ച സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ഹരിപ്പാട്ടു കൂടിയ സിപിഐ മണ്ഡലം കമ്മിറ്റിയിലാണു രമേശ് ചെന്നിത്തലയ്‌ക്കെതിരേ സംസ്ഥാന നേതാക്കള്‍ ആരെങ്കിലും മത്സരിക്കണമെന്ന നിര്‍ദേശം ഉണ്ടായത്. ഇതിനെത്തുടര്‍ന്നു മുന്‍ എം.പിയും സംസ്ഥാന സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ പന്ന്യന്‍രവീന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ശിപാര്‍ശ ചെയ്യുകയായിരുന്നു.

ഇതേ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയില്‍ മന്ത്രി സി.ദിവാകരന്‍, കാനം രാജേന്ദ്രന്‍, കൃഷ്ണപ്രസാദ് എന്നിവരുടെ പേരുകളും ഉണ്ടെന്നാണു സൂചന.

പന്ന്യന്‍ രവീന്ദ്രന്‍ മത്സരത്തിനു തയാറാകുന്ന പക്ഷം ഹരിപ്പാട് മണ്ഡലത്തില്‍ ശക്തമായ മത്സരത്തിനു വേദിയൊരുങ്ങുമെന്നാണു രാഷ്ട്രീയ നീരിക്ഷകര്‍ വിലയിരുത്തുന്നത്.

പാമോയില്‍ കേസ് വീണ്ടും പ്രശ്‌നമാവുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അത് വിനായയാല്‍ പകരക്കാരനായി ചെന്നിത്തലയെ ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ശ്രമം. അതിനാല്‍ ചെന്നിത്തല മ്ത്സരരംഗത്തുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+