സീറ്റ് വിഭജനം: യുഡിഎഫിന് കീറാമുട്ടിയാവുന്നു

അപ്പുറത്ത് എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കി മുന്നോട്ട് പോകുമ്പോഴാണ് യുഡിഎഫില്‍ സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് ശേഷം സ്ഥാനാര്‍ഥി നിര്‍ണയമെന്ന കടമ്പയും യുഡിഎഫിനെ കാത്തുനില്‍ക്കുന്നുണ്ട്.
അഞ്ച് സീറ്റ് വേണമെന്ന ആവശ്യം നാല് സീറ്റിലേക്ക് ചുരുക്കിയെങ്കിലും ഗൗരിയമ്മയുടെ ജെഎസ്എസ് ഇടഞ്ഞുതന്നെയാണ് നില്‍ക്കുന്നത്. തൃശൂരില്‍ പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തിന് പകരം
തിരുവനന്തപുരമോ ചാത്തന്നൂരോ കൊടുങ്ങല്ലൂരോ വേണമെന്നായിരുന്നു ജെഎസ്എസിന്റെ ആവശ്യം. എന്നാല്‍ ഇത് നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ സീറ്റ ചര്‍ച്ച വഴിമുട്ടി നില്‍ക്കുകയാണ്.
തുടര്‍ചര്‍ച്ചകളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ജെഎസ്എസ്. പാര്‍ട്ടി ഇപ്പോഴും യുഡിഎഫില്‍ തന്നെയാണെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം ഗൗരിയമ്മയുടെ പ്രതികരണം. ചേര്‍ത്തല, കരുനാഗപ്പള്ളി, മാവേലിക്കര, കയ്പമംഗലം എന്നീ മണ്ഡലങ്ങളാണ് ജെഎസ്എസിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ഇതില്‍ കയ്പമംഗലത്ത് വിജയസാധ്യതയില്ലെന്ന നിലപാടിലാണ് ജെഎസ്എസ്.
22 സീറ്റില്‍ കടുംപിടുത്തം പിടിച്ച കേരള കോണ്‍ഗ്രസ് മാണി വിഭാഗം 18 സീറ്റിലേക്ക് തങ്ങളുടെ ഡിമാന്റ് താഴ്ത്തിയെങ്കിലും പരമാവധി 14-16 സീറ്റ് വരെ നല്‍കൂവെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ 18 സീറ്റെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍അത് അപമാനകരമാവുമെന്ന നിലപാടിലാണ് പാര്‍ട്ടി. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും കേരള കോണ്‍ഗ്രസ് സെക്യുലറും മാണി ഗ്രൂപ്പില്‍ ലയിച്ചതാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മാണിയെ പ്രേരിപ്പിച്ചത്. രണ്ട് കേരള കോണ്‍ഗ്രസുകള്‍ കൂടി വന്നതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചെന്നും അതിനാലാണ് കൂടുതല്‍ സീറ്റുകള്‍ ചോദിക്കുന്നതെന്നും മാണി പറയുന്നു.
ഏറ്റവും കഷ്ടം മുന്നണിയിലെ പുതുമുഖങ്ങളായ സോഷ്യലിസ്റ്റ് ജനതയുടെ കാര്യമാണ്. എല്‍ഡിഎഫില്‍ എട്ട് സീറ്റില്‍ മത്സരിച്ചിരുന്ന വീരന്റെ പാര്‍ട്ടിയ്ക്ക് യുഡിഎഫില്‍ 5 സീറ്റാണ് അനുവദിച്ചിരിയ്ക്കുന്നത്. തങ്ങളുടെ ശക്തിയ്ക്കനുസരിച്ചുള്ള സീറ്റുകളല്ല ലഭിച്ചതെന്നും ചുരുങ്ങിയത് എട്ട് സീറ്റുകളെങ്കിലും വേണമെന്നാണ് സോഷ്യലിസ്റ്റ് ജനത പറയുന്നത്. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനും പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറി നില്‍ക്കുക എന്നതിനപ്പുറം വീരനും കൂട്ടര്‍ക്കും ഒന്നും ചെയ്യാനില്ല. അതേ സമയം എല്‍ഡിഎഫില്‍ ബാക്കിയയാ ജനതാദളിന് സീറ്റ് വിഭജനത്തില്‍ ലോട്ടറിയാണ് അടിച്ചിരിയ്ക്കുന്നത്. സിപിഎം അവര്‍ക്ക് അഞ്ച് സീറ്റുകള്‍ അനുവദിച്ചപ്പോള്‍ അത് പാര്‍ട്ടി പോലും പ്രതീക്ഷിയ്ക്കാത്ത സമ്മാനമായി.












Click it and Unblock the Notifications