കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫുകുഷിമ ഒന്നാം റിയാക്ടറില്‍ വീണ്ടും സ്‌ഫോടനം

  • By Ajith Babu
Google Oneindia Malayalam News

The Fukushima Dai-ichi nuclear plant in northeast Japan
ഫുക്കുഷിമ: സുനാമിയില്‍ സുരക്ഷാസംവിധാനങ്ങള്‍ തകര്‍ന്ന ഫുക്കുഷിമ ആണവകേന്ദ്രത്തിലെ മൂന്നാം റിയാക്ടറില്‍ വീണ്ടും സ്‌ഫോടനം. ചൊവ്വാഴ്ച രാവിലെ ആറേകാലോടെയാണ് സ്‌ഫോടനമുണ്ടായത്.

റിയാക്ടറുകളെ തണുപ്പിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ മൂന്നാം സ്‌ഫോടനം കടുത്ത പരിഭ്രാന്തി പരത്തി. ശനിയാഴ്ചയ്ക്കു ശേഷം ഇത് മൂന്നാം തവണയാണ് റിയാക്ടറുകളില്‍ സ്‌ഫോടനം നടക്കുന്നത്.

രണ്ടാമത്തെ റിയാക്ടറിലെ ശീതികരണ പമ്പിനുണ്ടായ കേടിനെ തുടര്‍ന്ന് റിയാക്ടറിലെ ആണവ ദണ്ഡുകളിലെ മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് റിയാക്ടറുകളുടെ ഉടമസ്ഥരായ ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി വക്താവ് അറിയിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്‌ളാന്റിലെ തൊഴിലാളികളെ അധികൃതര്‍ ഒഴിപ്പിച്ചിട്ടുണ്ട്.

ശീതീകരണസംവിധാനം തകരാറിലായ റിയാക്ടറിലെ ആണവഇന്ധന ദണ്ഡ് ഉരുകാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെയുണ്ടായാല്‍ അത് മാരകമായ അണുവികിരണത്തിനിടയാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ധനദണ്ഡുകള്‍ ഏറെക്കുറെ പുറത്തുവന്ന ഈ റിയാക്ടറിലേക്ക് പ്രതിസന്ധി ഒഴിവാക്കാന്‍ ശക്തമായി വെള്ളം പമ്പുചെയ്യുന്നുണ്ട്.

English summary
SOMA, Japan - A fire at a fourth reactor in a quake-damaged nuclear plant sent radiation spewing into the atmosphere Tuesday. Earlier, a third explosion at the plant in four days damaged a critical steel containment structure around another reactor, as Japan's nuclear radiation crisis escalates dramatically.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X